
വീഡിയോ ലിങ്ക്……………………..https://fb.watch/89eLQLe8DC/
ഇരവിപുരം: വളത്തുങ്കൽ സഹൃദയക്ലബിനു സമീപമാണ് സംഭവം . കുടുംബപ്രശ്നം മൂലം ഭാര്യക്കുനേരെ ഭർത്താവ് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ മൊഴിനല്കിയ അയൽവാസിയുടെ വീടും മുന്നിലെ സ്കൂട്ടറും പ്രതി തീയിട്ടു .ഇക്കഴിഞ്ഞ ഡിസംബർ ഒന്നിന് കൊല്ലം വാളത്തുങ്കൽ മംഗാരത് കിഴക്കേതിൽ രെജിയു ഡി നേർക്കാണ് ഭർത്താവ് ജയൻ ആസിഡ് ആക്രമണം നടത്തിയത് .ഇ കേസിൽ മൊഴിനൽകിയത് മംഗാരത് കിഴക്കേതിൽ ശ്രീജയുടെ വീടിനു നേരെയാണ് ജ്യാമ്യത്തിലിറങ്ങിയ പ്രതി ജയൻ തീയിട്ടത് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ശ്രീജയുടെ വീടിന്റെ മതിൽ ചാടിക്കടന്നു പ്രതി ജയൻ അവിടുത്തെ സ്കൂട്ടറിന്റെ പെട്രോൾ ഊറ്റിയെടുത്താണ് വീടിനും സ്കൂട്ടറിനും തീയിട്ടത് .നാട്ടുകാർ ഓടിക്കൂടിയതിനെ തുടർന്ന് പ്രതി രക്ഷപെട്ടു. സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. വീടിന്റെ വയറിങ്ങുകളും കത്തിപ്പോയി വീടിനു സാരമായ കേടുപാടുകളും സംഭവിച്ചു . ശ്രീജയും ഭർത്താവ് സുജിനും ഇരവിപുരം പോലീസിൽ പരാതി നൽകി. തുടർന്ന് ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരുന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി