26.9 C
Kollam
Thursday, October 6, 2022
spot_img

“ആസാദി കാ അമൃദ് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി ഫ്രീഡം റൺ സംഘടിപ്പിച്ചു

കൊല്ലം: സ്വാതന്ത്ര്യത്തിന്റെ “അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം സിറ്റി പോലീസ് “ഡി-ക്യാപ്പ് ന്റെയും തേവള്ളി മോഡൽ ബോയ്സ് ഗവ. ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഫ്രീഡം റൺ നടത്തി. കൊല്ലം സിറ്റി അഡീഷണൽ പോലീസ് കമ്മീഷണർ സോണി ഉമ്മൻ കോശി ഫ്ളാഗ് ഒഫ് ചെയ്ത് ആരംഭിച്ച പരിപാടിയിൽ സ്കൂൾ എസ്.പി.സി കേഡറ്റുകളെ കൂടാതെ അത്ലറ്റിക്സ്, ഫുട്ട്ബോൾ sto അംഗങ്ങളായ കുട്ടികളും പങ്കെടുത്തു.

ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ നിന്നും ആരംഭിച്ച് ചിന്നക്കട ജംഗ്ഷനിൽ തിരിഞ്ഞ് തിരികെ സ്കൂളിലെത്തിയാണ് പരിപാടി അവസാനിച്ചത്. കുട്ടികളോടൊപ്പം ഡി-ക്യാപ്പ് കോ ഓർഡിനേറ്റർ ഡോ.കെ.എസ്. ജയചന്ദ്രൻ, സ്കൂൾ പ്രഥമാധ്യാപിക റസിയ ബീവി, കായിക ആധ്യാപകരായ സെൽവരാജ്, മഹേഷ്, പി.റ്റി.എ പ്രസിഡന്റ് എസ് സുരേഷ് കുമാർ, കൊല്ലം വെസ്റ്റ്, ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും ഫ്രീഡം റണ്ണിൽ പങ്കെടുത്തു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles