26.9 C
Kollam
Monday, July 26, 2021
spot_img

ആഷ്‌ലി ബാര്‍ട്ടി വിംബിള്‍ഡണ്‍ ചാമ്പ്യൻ

ആഷ്‌ലി ബാര്‍ട്ടി

ലണ്ടന്‍ : വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ ആസ്ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍ട്ടി മുത്തമിട്ടു. ഇന്നലെ നടന്ന ഫൈനലില്‍ കരോലിന പ്ലിസ്കോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-3, 6-7,6-3ന് വീഴ്ത്തിയാണ് ബാര്‍ട്ടി വിംബിള്‍ഡണ്‍ ആദ്യമായി സ്വന്തമാക്കിയത്. ആസ്ട്രേലിയന്‍ താരമായിരുന്ന ഗൂലഗോംഗ് കാവ്‌ലെ വിംബിള്‍ഡണ്‍ കിരീടം ആദ്യമായി സ്വന്തമാക്കിയതിന്റെ അമ്ബതാം വാര്‍ഷികത്തിലാണ് ബാര്‍ട്ടിയുടെ കിരീട നേട്ടം. ഗൂലഗോംഗ് കാവ്‌ലെയോടുള്ള ബഹുമാനാര്‍ത്ഥം പ്രത്യേകം ഡിസൈന്‍ ചെയ്ത ഡ്രസണിഞ്ഞാണ് ബാര്‍ട്ടി ഫൈനലിനിറങ്ങിത്. 1971ലാണ് ഗൂലഗോംഗ് ആദ്യമായി വിംബിള്‍ഡണ്‍ കിരീടം നേടുന്നത്. തുടര്‍ന്ന് 1980ലും ചാമ്ബ്യനായ ഗുലഗോംഗിന് ശേഷം വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ ആസ്ട്രേലിയന്‍ വനിതാ താരമണ് ബാര്‍ട്ടി.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles