ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. കൊവിഡ് ചികിത്സാ വിഭാഗത്തില്‍ പുതുതായി എത്തുന്ന രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇക്കാരണത്താൽ മണിക്കൂറുകളോളം രോഗിയുമായി പുറത്ത് ആംബുലന്‍സുകള്‍ കാത്ത് കിടക്കുകയാണ്. താലൂക്ക് ആശുപത്രികളില്‍ നിന്നടക്കം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത രോഗികളാണ് ആംബുലന്‍സ് ഉള്ളത്. ബി കാറ്റഗറി രോഗികള്‍ കൂടുതലായി ഉള്ളതുകൊണ്ട് പരിമിതമായ ഒഴിവ് മാത്രമാണ് കൊവിഡ് വിഭാഗത്തില്‍ ഉള്ളതെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.