26.7 C
Kollam
Sunday, June 26, 2022
spot_img

ആലപ്പുഴ കൊലപാതകങ്ങളെ അപലപിച്ച്‌​ മുഖ്യമന്ത്രി: കുറ്റവാളികളെ ഉടൻ പിടികൂടും

ആലപ്പുഴ: എസ്.ഡി.പി.ഐ, ബി.ജെ.പി നേതാക്കളുടെ കൊലപാതകത്തെ അപലപിച്ച്‌​ മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്‍റെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഫേസ്​ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്സ്​ബുക്ക്​ കുറിപ്പ്​

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ട്.

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ദേ​ഹ​മാ​സ​ക​ലം വെ​ട്ടേ​റ്റ ഇ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​ല്‍​പ്പ​തോ​ളം വെ​ട്ടു​ക​ളേ​റ്റി​രു​ന്നെ​ന്നാ​ണ് വി​വ​രം. കാ​റി​ലെ​ത്തി​യ സം​ഘം സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​പ്പി​ച്ച്‌ ഷാ​നെ വീ​ഴ്ത്തി​യ​ശേ​ഷം തു​ട​രെ വെ​ട്ടു​ക​യാ​യി​രു​ന്നു. കാ​റി​ല്‍ നി​ന്നി​റ​ങ്ങി​യ നാ​ലു​പേ​രും ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. പി​ന്നി​ല്‍ ആ​ര്‍​എ​സ്‌എ​സ് ആ​ണെ​ന്ന് എ​സ്ഡി​പി​ഐ ആ​രോ​പി​ച്ചു.ഇ​തി​നു പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് ബി​ജെ​പി നേ​താ​വ് വേ​ട്ടേ​റ്റ് മ​രി​ച്ച​ത്. ഒ​ബി​സി മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ശ്രീ​നി​വാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​രു​സം​ഘം ആ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍​ക​യ​റി ര​ഞ്ജി​ത്തി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച സ്ഥാ​നാ​ര്‍​ഥി​കൂ​ടി​യാ​ണ് ര​ഞ്ജി​ത്.ര​ണ്ട് കൊ​ല​പാ​ത​കത്തെ ന​ട​ന്ന​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ആ​ല​പ്പു​ഴ​യി​ല്‍ ഇ​ന്നും തി​ങ്ക​ളാ​ഴ്ച​യും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ജില്ലയുടെ പലമേഖലകളും പോലീസ് കാവലിലാണ്.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles