26.9 C
Kollam
Friday, January 28, 2022
spot_img

ആലപ്പുഴ ഇരട്ടകൊലപാതകം: ആർഎസ്എസ് ; എസ് ഡിപിഐ പ്രവർത്തകരടക്കം 50 പേർ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നാടിനെ നടുക്കിയ രാഷ്ട്രീയ പ്രേരിത കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തതായി ഐജി ഹർഷിത അട്ടല്ലൂരി. ഇതിൽ ആർഎസ്എസ് പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും ഉൾപെടുന്നതായി ഐജി അറിയിച്ചു. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന എസ്ഡിപിഐ നേതാവിനെയും ഇന്നു പുലർച്ചെ സവാരിക്കിറങ്ങിയ ആർഎസ്എസ് നേതാവിനെയുമാണ് അക്രമി സംഘം വെട്ടിക്കൊന്നത്. പ്രദേശത്ത് അക്രമം ആവർത്തിക്കുകയാണെങ്കിൽ കർശന നടപടിയെടുക്കുമെന്നും പൊലീസിന്‍റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും ഹർഷിത അറിയിച്ചു. കനത്ത ജാഗ്രതയാണ് ഇക്കാര്യത്തിൽ പുലർത്തുന്നതെന്നും ഹർഷിത മാധ്യമങ്ങളോട് പറഞ്ഞു. ‘കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. ഇരു കൊലപാതകങ്ങളു മായി ബന്ധമുണ്ടോ എന്നത് അന്വേഷിക്കുക യാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതല നോക്കുന്നത് മറ്റൊരു സംഘം ആണ്’- ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles