29.9 C
Kollam
Sunday, January 23, 2022
spot_img

ആര്യൻ തിരിച്ചെത്തുന്നതുവരെ വീട്ടിൽ മധുരം വിളമ്പില്ല ; ഗൗരി ഖാന്‍റെ നിർദേശം

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മകൻ ആര്യൻ ഖാൻ പുറത്തിറങ്ങുന്നതു വരെ മന്നത്തിൽ മധുരം വിളമ്പരുതെന്ന് ഗൗരി ഖാൻ ജീവനക്കാർക്ക് നിർദേശം നൽകി. ദീപാവലിക്ക് മുമ്പ് മകനെ പുറത്തിറക്കാനാകുമെന്നാണ് ഷാരൂഖും കുടുംബവും പ്രതീക്ഷിക്കുന്നത്. ആര്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഷാരൂഖ് പുറംലോകവുമായി തീരെ ബന്ധം പുലർത്തുന്നില്ല. വീട്ടിൽതന്നെ അദ്ദേഹം കഴിഞ്ഞു കൂടുകയാണെന്നും ബോളിവുഡ് വൃത്തങ്ങൾ പറയുന്നു.

ഈദും ദീപാവലിയും പതിവായി ആഘോഷിക്കാറുള്ള ‌മന്നത്ത് ഈ ദിവസങ്ങൾ ദീപാലംകൃതമാകുന്നത് പതിവ് കാഴ്ചയായിരുന്നു. എന്നാൽ ഇക്കുറി ആഘോഷങ്ങളിൽ മുഴുകാനുള്ള അവസ്ഥയിലല്ല ഷാരൂഖും ഭാര്യ ഗൗരിയും. മകൻ തിരിച്ചെത്തുന്നതുവരെ വീട്ടിൽ മധുരം വിളമ്പരുതെന്ന നിർദേശം ഗൗരി ജോലിക്കാർക്ക് നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനൊപ്പം പായസം തയാറാക്കിയതറിഞ്ഞാണ് ഗൗരി ജീവനക്കാരെ വിലക്കിയത്. ഇതിനുപിന്നാലെയാണ് ആര്യൻ മടങ്ങിവരുന്നതുവരെ മധുരവിഭവങ്ങൾ തയാറാക്കരുതെന്ന് നിർദേശം നൽകിയത്. ഏതൊരമ്മയെയും പോലെ ഗൗരി അസ്വസ്ഥയാണ്. അവർക്ക് ചെയ്യാവുന്നതിന്‍റെ പരമാവധി ചെയ്യുന്നുണ്ട്.

വിളിക്കുന്നവരോടെല്ലാം മകന് വേണ്ടി പ്രാർഥിക്കണമെന്നാണ് പറയുന്നത്. മന്നത്ത് വാർത്തകളിൽ നിറയാതിരിക്കാൻ സുഹൃത്തുക്കളോട് വീട്ടിലേക്കുള്ള സന്ദർശനം ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഷാരൂഖ്.നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെ എന്നാണ് അദ്ദേഹം പറയുന്നത്. നിയമവുമായി സഹകരിക്കും എന്നുതന്നെയാണ് അദ്ദേഹം എല്ലാ ഫോൺവിളികളിലും പറയുന്നത്. ഇതും കടന്നുപോകും എന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു- ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം മൂന്നിനാണ് എൻസിബി ആര്യനെ അറസ്റ്റ് ചെയ്തത്.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles