29.9 C
Kollam
Sunday, January 23, 2022
spot_img

ആര്യങ്കാവിൽ ബി.ജെ.പി യിൽ നിന്നും വിട്ടുപോയവരുടെ വാഹനങ്ങൾ തകർത്തു

പുനലൂർ: ആര്യങ്കാവിൽ ബി.ജെ.പിയിൽ നിന്നും രാജിവച്ച് കോൺഗ്രസിലും സി.പി.എമ്മിലും ചേർന്ന രണ്ടു പേരുടെ വാഹനങ്ങൾ തകർത്തു. കോൺഗ്രസിൽ ചേർന്ന അനിൽകുമാറിന്റെ കാർ സി.പി.എമ്മിലായ ഷാജുവിൻറ ഓട്ടോ റിക്ഷ എന്നിവയാണ് തകർത്തത്. ബി.ജെ.പിയുടെ സജീവ പ്രവർത്തകരായിരുന്ന ഇരുവരും ആര്യങ്കാവ് റെയിൽവേ റോഡിന് സമീപത്താണ് താമസം. വാഹനങ്ങൾ ദേശീയ പാതയോരത്താണ് നിർത്തിയിടുന്നത്. ഞായറാഴ്ച രാത്രിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തിങ്കളാഴ്ച രാവിലെയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. ഇതിനെ ചൊല്ലി ആര്യാൻകാവിൽ സംഘർഷാവസ്ഥയുണ്ട്. തെന്മല സി.ഐയുടെ നേതൃത്വത്തിൽ കേസ് എടുത്തു അന്വേഷണം തുടങ്ങി. പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കാർ തിങ്കളാഴ്ച വൈകിട്ട് പ്രതിഷേധപ്രകടനം നടത്തി.
വാഹനം തകർത്ത സംഭവത്തിൽ പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.വിജയകുമാർ പ്രതിഷേധം രേഖപ്പെടുത്തി. ദീർഘകാലത്തെ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് ആണ് എസ്എൻഡിപി ശാഖ പ്രസിഡണ്ട് കൂടിയായ അനിൽകുമാറും മറ്റ് നിരവധി ആളുകളും കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. തെന്മല പോലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി കർശനമായ നടപടി ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

Stay Connected

22,036FansLike
3,131FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles