26.9 C
Kollam
Thursday, October 6, 2022
spot_img

ആര്യങ്കാവില്‍ വെള്ളപ്പൊക്കം: കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടി; കണമലയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. കോട്ടയം എരുമേലി കീരിത്തോട് പാറക്കടവില്‍ രാവിലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കണമലയില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറി. ഒഴുക്കില്‍പ്പെട്ട ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. രണ്ട് ഓട്ടോറിക്ഷകൾ ഒലിച്ചുപോയി. പ്രദേശത്ത് ശക്തമായ മഴവെള്ളപ്പാച്ചിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ശബരിമലയിലേക്കുള്ള എരുത്വാപ്പുഴ- കണമല ബൈപ്പാസ് റോഡ് മണ്ണിടിഞ്ഞുവീണു തകര്‍ന്നു. മലയോരമേഖലകളില്‍ ഇന്നലെ തുടങ്ങിയ കനത്തമഴ രാവിലെയും തുടരുകയാണ്. അട്ടച്ചാക്കല്‍-കോന്നി റോഡില്‍ വെള്ളം കയറി. കനത്ത മഴയെത്തുടര്‍ന്ന് അച്ചന്‍ കോവില്‍ ആറില്‍ ജലനിരപ്പ് ഉയര്‍ന്നു. ആര്യങ്കാവ് മേഖലയിലും കനത്തമഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. പത്തനംതിട്ട കോന്നി കോക്കാത്തോട് വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കോക്കാത്തോട് ഒരേക്കര്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പ്രദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles