24.9 C
Kollam
Friday, October 29, 2021
spot_img

ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമേകുന്ന റോബോട്ടുമായി എൻജിനീയറിംഗ് വിദ്യാർത്ഥികൾ

കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമേകുന്ന റോബോട്ടുമായി പെരുമൺ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. ടിഐആർഡി (ടെമ്പറേച്ചർ ആൻഡ് ഫെയ്സ് റെക്കഗ്നിഷൻ റോബോട്ട് വിത്ത് സെൽഫ് സാനിട്ടൈസേഷൻ) എന്ന പേരിൽ വികസിപ്പിച്ചെടുത്ത റോബോട്ട് രോഗികളുടെ താപനിലയും പൾസും കണ്ടെത്തി, ശേഖരിക്കുന്ന വിവരങ്ങൾ പിന്നീടുള്ള വിശകലങ്ങൾക്കായി പ്രത്യേക വെബ്സൈറ്റിൽ സൂക്ഷിക്കും. ഫേസ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യ വ്യക്തികളെ തിരിച്ചറിയാനും വോയ്സ് അസിസ്റ്റൻസ് സാങ്കതിക വിദ്യ കൂടുതൽ സൗകര്യപ്രദമമായ ഉപയോഗത്തിനുമായി റോബോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൽകുന്ന നിർദ്ദേശങ്ങൾക്കുസരിച്ചു ചലിക്കും. വിദ്യാർത്ഥികളായ എസ്. അനന്തു, എസ്. അഞ്ജന, എ. പി. അമലു, ഗണേഷ് ചന്ദ്ര എന്നിവരാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അസി. പ്രൊഫസർമാരായ അഞ്ജു വി. ഗോപാലിന്റയും എ.ജി ദിനുവിന്റെയും നേതൃത്വത്തിൽ റോബോട്ട് രൂപകല്പന ചെയ്തത്. ‘ അഭിനവ് വിചാർ പ്രോജക്ട് കോമ്പറ്റിഷൻ 2021ൽ’ വ്യൂവേഴ്സ് ചോയ്സ് അവാർഡ് കരസ്ഥമാക്കിയ റോബോട്ടിനു പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പ്രിൻസിപ്പൽ ഡോ. ഇസഡ്. എ. സോയയും ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. വി. പ്രസീദ ലക്ഷ്മിയും അഭിനന്ദിച്ചു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles