24.8 C
Kollam
Monday, August 15, 2022
spot_img

ആരോഗ്യപ്രവർത്തകരുടെ മാലപൊട്ടിക്കൽ ശ്രമം : അന്തർജില്ലാ കവർച്ചാ സംഘം പോലീസ് പിടിയിൽ

പിടിയിലായത് ബൈക്കിലെത്തി തൃക്കുന്നപ്പുഴയിലും ചവറയിലും ആരോഗ്യ പ്രവർത്തകയടക്കം സ്ത്രീകളെ ആക്രമിച്ച സംഘം

കൊല്ലം : കൊലപാതക കേസടക്കം നിരവധി കേസുകളിൽ പ്രതികളായ കവർച്ചാസംഘം പോലീസ് പിടിയിലായി. കഴിഞ്ഞ കുറെ മാസങ്ങളായി ദക്ഷിണകേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകളെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവരുന്ന സംഘമാണ് പിടിയിലായത്. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ, തെക്കുംഭാഗം എന്ന സ്ഥലത്ത് മാടൻനട ക്ഷേത്രത്തിന് സമീപം റോയി നിവാസിൽ റോക്കി മകൻ റോയി റോക്കി (26), കഠിനംകുളം പുതുക്കുറിച്ചി തെരുവിൽ തവിളാകത്ത് സ്റ്റാലിന്റെ മകൻ നിഷാന്ത് (29) എന്നിവരാണ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായത്. ചവറ കൊറ്റംകുളങ്ങരക്ക് കിഴക്ക് വാഴയിൽ മുക്കിൽ വച്ച് ജില്ലാ പോലീസ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസിലാണ് പ്രതികൾ പോലീസ് പിടിയിലായത്. കഴിഞ്ഞ 18 ന് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആരോഗ്യപ്രവർത്തകയെ വാഴയിൽ മുക്കിൽ വളവിൽവച്ച് വഴി ചോദിക്കുവാനെന്ന വ്യാജേന സ്കൂട്ടർ തടഞ്ഞ് തളളിയിട്ട് ഇവർ മാല പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ കവർച്ചയ്ക്ക് ചവറ പോലീസ് കേസ് എടുത്തിരുന്നു.ഈ സംഘമാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ കോവിഡ് നോക്കുന്ന തൃക്കുന്നപ്പുഴ സ്വദേശിനിയായ ആരോഗ്യപ്രവർത്തകയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. ഇവർ ജോലി കഴിഞ്ഞ് പല്ലന കുമാരകോടിക്ക് അടുത്ത് വച്ച് ബൈക്കിലെത്തി സ്കൂട്ടർ തടഞ്ഞ് തലയ്ക്കടിച്ചിട്ട് സ്വർണ്ണാഭരണങ്ങൾ കവരാൻ ശ്രമിക്കുകയും കുതറി ഓടിയ ഇവർ സമീപ പ്രദേശത്തെ വീട്ടിന്റെ ഗേറ്റിൽ തട്ടി സഹായം അഭ്യർത്ഥിക്കുന്ന സമയം പട്രോളിംഗിനായി വന്ന പോലീസ് സംഘത്തെ കണ്ട് പ്രതികൾ സ്ഥലം വിട്ട് പോകുകയായിരുന്നു. ആലപ്പുഴ പോലീസിലെ വിവിധ സംഘങ്ങൾ പ്രതികൾക്ക് വേണ്ടി തിരച്ചിൽ നടത്തി വരികയായിരുന്നു.

18.09.2021 ഉച്ചയ്ക്ക് കല്ലമ്പലത്ത് വച്ച് പെൺകുട്ടിയെ മാനഹാനി വരുത്തി മാലപൊട്ടിക്കാൻ ശ്രമിച്ച ശേഷമാണ് ബൈപ്പാസ് വഴി ചവറയിൽ എത്തി ആരോഗ്യ പ്രവർത്തകയെ ആക്രമിച്ചത്. തുടർന്ന് എറണാകുളം പോയ ആക്രമിസംഘം സ്വദേശത്തേക്ക് മടങ്ങിയിട്ട് 21-ാം തീയതി തിരികെ വന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകയെ ആക്രമിച്ചത്. 24 ന് കൊല്ലം ബീച്ചിലെത്തിയ പ്രതികൾ ബീച്ചിലെ വഴിയോരകച്ചവടക്കരനായ അൽ അമീന്റെ മോട്ടോർ സൈക്കിൾ തന്ത്രപൂർവ്വം കൈക്കലാക്കി കടന്ന് കളയുകയായിരുന്നു. ഈ ബൈക്കിൽ ഇവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല ബലമായി കവർന്നെടുത്ത് ആ മാല സ്വർണ്ണഭാരണകടയിൽ വിറ്റ് തുക പങ്കിട്ടെടുത്തു. തുടർന്ന് കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കവർച്ച ശ്രമങ്ങൾ നടത്തി. തുടർന്ന് ബാംഗ്ലൂരിലേക്ക് പോയ സംഘം അവിടെ നിന്നും തിരികെ ഉദുമൽപേട്ട എത്തിയപ്പോൾ അപകടത്തിൽപ്പെടുകയും തുടർന്ന് ആലുവയിൽ എത്തി മോട്ടോർ സൈക്കിൾ ഉപേക്ഷിച്ച് വേർപിരിയുകയുമായിരുന്നു. സംഘത്തിനെ പിൻതുടർന്ന് കൊണ്ടിരുന്ന പോലീസ് സംഘം നിശാന്തിനെ ചവറ പാലത്തിന് മുകളിൽ വച്ച് കെ.എസ്.ആർ.ടി.സി ലോഫ്ളോർ ബസ് തടഞ്ഞ് നിർത്തി പിടികൂടുകയായിരുന്നു. തുടർന്ന് റോക്കിയെ തിരുവനന്തപുരം കടയ്ക്കാവൂരിലെ വീട്ടിൽ നിന്നും അതിസഹസികമായി പിടികൂടുകയായിരുന്നു.

റോക്കി 19 വയസുളളപ്പോൾ സ്വന്തം സന്തതസഹചാരിയായിരുന്ന ഡിക്സൻ എന്ന സുഹൃത്തിനെ കൊന്ന് കുഴിച്ച് മൂടിയ കേസിലെ പ്രതിയാണ്. ഇത് കൂടാതെ ആറ്റിങ്ങൽ വച്ച് പതിമൂന്ന് കാരിയുടെ മാല കവർന്ന കേസിലെഇയാളെ പിടികൂടിയതിന് വനിത സബ്ബ് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തി ആക്രമിച്ചതിനും ആറ്റിങ്ങലിൽ കേസ് നിലവിലുണ്ട്. കൂടാതെ കടയ്ക്കാവൂരിൽ രണ്ട് കേസും ചിറയിൻകീഴ് പോക്സോ അടക്കം മൂന്ന് കേസ് അടക്കം പതിമൂന്ന് കേസുകൾ നിലവിലുണ്ട്.

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ഡാൻസാഫ് ടീം അംഗങ്ങളായ എസ്സ്.ഐ ജയകുമാർ.ആർ, എ.എസ്സ്.ഐ ബൈജു ജെറോ, എസ്സ്.സി.പി.ഓ മാരായ മനു, സീനു, സജു, സി.പി.ഓ മാരായ റിപു, രതീഷ്, കൊല്ലം ഈസ്റ്റ് സബ്ബ് ഇൻസ്പെക്ടർമാരായ രതീഷ്, സുരേഷ് ചവറ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles