27.9 C
Kollam
Monday, June 14, 2021
spot_img

ആയുർവേദാചാര്യൻ DR.പികെ വാര്യരുടെ നൂറാം ജന്മദിനത്തിൽ ഔഷധ സസ്യങ്ങൾനട്ട് AHMA

കൊല്ലം : ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മന്റ്‌സ് അസോസിയേഷൻ (A H M A ) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽആയുർവേദ ആചാര്യൻ ഡോക്ടർ പി കെ വാര്യരുടെ നൂറാം ജന്മദിനത്തിൽ ഔഷധ സസ്യങ്ങൾ നട്ടു . ഡോക്ടർ പി.കെ വാര്യർ ശത പൂർണ്ണിമ ഔഷധവൃക്ഷ സമർപ്പണംകൊല്ലം ആശ്രാമം ഗവർമെന്റ് ആയുർവേദ ആശുപത്രി അങ്കണത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ എ അഭിലാഷ് നിർവ്വഹിച്ചു. എ എച് എം എ ജില്ലാ പ്രസിഡന്റ്‌ ഡോക്ടർ എസ് പി. സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ആയുർവേദ ഡോക്ടർമാരും വിവിധ ഔഷധ വൃക്ഷ തൈകൾ നട്ടു പങ്കാളികളായി. കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോക്ടർ ഷിബു ഭാസ്കരൻ മുഖ്യ പ്രഭാഷണം നടത്തി. കൊല്ലം ജില്ലാ പഞ്ചായത്ത്‌ ആശ്രാമം ഗവൺമെന്റ് ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന ഔഷധ സസ്യങ്ങളുടെ നടീൽ ചടങ്ങിൽ ഡോക്ടർ സനൽ കുമാർ, ഡോക്ടർ പാവന, ഡോക്ടർ ഷിജു മാത്യു, ഡോക്ടർ അനുപമ. ജെ. ദിലീപ്,ഡോക്ടർ വിഷ്ണു ബി ചന്ദ്രൻ, ഡോക്ടർ ശ്യാം എസ്, സാമൂഹ്യ പ്രവർത്തകൻ ഷിബു റാവുത്തർ, സീനിയർ നഴ്‌സ്‌ ഇന്ദുമതി ജി.പി, ഹോസ്പിറ്റൽ സ്റ്റാഫ് ആനന്ദ്, റജീന ഷിബു എന്നിവർ ആശംസകൾ അറിയിച്ചു. ഹോസ്പിറ്റൽ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles