30.9 C
Kollam
Tuesday, August 3, 2021
spot_img

ആദ്യ വിവാഹബന്ധം തകര്‍ന്നതിനെ കുറിച്ച് ശില്‍പ ഷെട്ടിയുടെ ഭർത്താവ്

ബോളിവുഡ് :സഹോദരിയുടെ ഭർത്താവുമായി അവൾ അടുപ്പത്തിലായി; തന്റെ ആദ്യ വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് എത്തിയിരിക്കുകയാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര. ബിസിനസുകാരനായ രാജ് കുന്ദ്രയും ആദ്യഭാര്യ കവിതയും 2006 ലാണ് വേര്‍പിരിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധം വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് കവിത നല്‍കിയൊരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. ബെഡ് റൂമിൽ നിന്നും ഫോട്ടോഷൂട്ട് നടത്തി അനുപ അഗ്നിഹോത്രി ശില്‍പ ഷെട്ടി കാരണമാണ് ആ ബന്ധം പിരിഞ്ഞതെന്നാണ് കവിത അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ആദ്യ ഭാര്യയ്ക്കുണ്ടായ ഒരു ബന്ധമാണ് ഇതിനെല്ലാം പിന്നിലെന്ന് വ്യക്തമാക്കുകയാണ് രാജ് കുന്ദ്ര. 12 വര്‍ഷത്തോളം ഇക്കാര്യത്തില്‍ താന്‍ നിശബ്ദത പാലിച്ചെങ്കിലും ഇനി അത് പറ്റില്ലെന്നാണ് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരഭര്‍ത്താവ് പറയുന്നത്.

വിശദമായി വായിക്കാം…
എന്റെ അമ്മ, അച്ഛന്‍, സഹോദരി അവളുടെ ഭര്‍ത്താവ് അടക്കം ഞങ്ങളെല്ലാവരും ഒരു വീട്ടിലായിരുന്നു കഴിഞ്ഞത്. യുകെ യില്‍ സെറ്റില്‍ ആയിരുന്നു. എന്നാല്‍ എന്റെ മുന്‍ഭാര്യയായിരുന്ന കവിതയും എന്റെ സഹോദരിയുടെ ഭര്‍ത്താവുമായി അടുപ്പത്തിലായിരുന്നു. ഞാന്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി യാത്ര നടത്തുന്ന സമയത്ത് അവള്‍ അദ്ദേഹത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചു. അവര്‍ ഇരുവരും തമ്മില്‍ എന്തോ ഉണ്ടെന്ന തരത്തില്‍ എന്റെ കുടുംബത്തിലുള്ളവരും ഡ്രൈവറും വരെ പറഞ്ഞിട്ടും ഞാനത് വിശ്വസിച്ചിരുന്നില്ല. ഒരിക്കലും ഞാനെന്റെ മുന്‍ഭാര്യയെ സംശയിച്ചിട്ടുമില്ല.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles