24.9 C
Kollam
Sunday, September 25, 2022
spot_img

ആദ്യദിനം വിജയമെന്ന് റഷ്യ: 137 പേര്‍ കൊല്ലപ്പെട്ടതായി യു​ക്രെന്‍ സ്ഥിരീകരിച്ചു; പ​ട്ടാ​ള ന​ട​പ​ടി ര​ണ്ടാം ദി​നം

കീ​വ്: യു​ക്രെ​യ്‌​നി​ലെ പ​ട്ടാ​ള ന​ട​പ​ടി ര​ണ്ടാം ദി​ന​വും തു​ട​ര്‍​ന്ന് റ​ഷ്യ. കീ​വി​ല്‍ വീ​ണ്ടും സ്‌​ഫോ​ട​ന​ങ്ങ​ള്‍ ന​ട​ന്നു. ഇ​ന്ന് 6 സ്‌​ഫോ​ട​ന​ങ്ങ​ള്‍ ന​ട​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഒ​ഡേ​സ​യി​ലും സ​പ്പോ​രി​ജി​യ മേ​ഖ​ല​യി​ലും റ​ഷ്യ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്. ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ കീ​വ് വി​ട്ടെ​ന്നാ​ണ് സൂ​ച​ന. മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഇ​ന്ന​ലെ രാ​ത്രി ക​ഴി​ച്ചു കൂ​ട്ടി​യ​ത് ബ​ങ്ക​റു​ക​ളി​ലാ​ണ്. യു​ക്രെനിലെ റഷ്യന്‍ ആക്രമണത്തില്‍ ആദ്യം ദിനം 137 പേര്‍ കൊല്ലപ്പെട്ടതായി യു​ക്രെന്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടുന്നത് യുക്രൈന്‍ ഭരണകൂടം വിലക്കി. 18 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ രാജ്യം വിടരുതെന്നാണ് നിര്‍ദേശം. റഷ്യക്കെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കാനുള്ള ഉത്തരവ് യു​ക്രെന്‍ സര്‍ക്കാര്‍ പുറത്തിറക്കി. അ​തേ​സ​മ​യം, യു​ക്രെന്‍ സൈനികനടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങള്‍ അടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles