27.9 C
Kollam
Saturday, October 16, 2021

ആട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി

കരുനാഗപ്പളളി : കഴിഞ്ഞ ഡിസംബറിൽ കരുനാഗപ്പള്ളി ടൗണിലെ ആട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച് കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി. കരുനാഗപ്പളളി കല്ലേലിഭാഗം വാഴാലിൽ കിഴക്കതിൽ വീട്ടിൽ സക്കീർ (30) ആണ് പോലീസ് പിടിയിലായത്. കരുനാഗപ്പളളി ടൗണിൽ നിന്നും റയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം വിളിച്ച് പോകുന്ന വഴിക്ക് വച്ച് ആക്രമിക്കുക യായിരുന്നു. ബി.എം.എസ്സ് പ്രവർത്തകനായ രാജനെ എസ്.ഡി.പി.ഐ പ്രവർത്തനായ പ്രതി ആക്രമിക്കുകയായിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയും രാജനോട് വിരോധമുളള മുൻ ബി.എം.എസ് പ്രവർത്തക നായിരുന്ന രാജശേഖരൻപിളള എസ്.ഡി.പി.ഐയിൽ ചേർന്ന് അവരുടെ സഹായത്തോടെ രാജനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായി രുന്നു. ആക്രമണത്തിൽ കൈകാൽ മുട്ടുകളിലെ അസ്ഥികൾ ഒടിഞ്ഞ രാജൻ ആശുപത്രിയിൽ ചികിത്സ തേടി. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ഒളി സങ്കേതങ്ങളിൽ കഴിഞ്ഞിരുന്ന പ്രതി തിരികെ കരുനാഗപ്പളളിയിൽ എത്തിയതായി സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ്സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മീഷണർ ഷൈനുതോമസിന്റെ നേതൃത്വത്തിൽ കരുനാഗപ്പളളി ഇൻസ്പെക്ടർ ഗോപകുമാർ, ജി, എസ്സ്.ഐ മാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, ധന്യാ രാജേന്ദ്രൻ, റസൽ ജോർജ്ജ്, എ.എ സ്സ്.ഐ മാരായ രാജേന്ദ്രൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles