മലയാള സിനിമാലോകത്തെത്തി സുഹൃത്തുക്കളായി മാറിയവരാണ് ഭാവനയും രമ്യ നമ്പീശനും സയനോരയും ശിൽപ ബാലയും മൃദുല മുരളിയും. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ ഇവർ ഇടയ്ക്കിടയ്ക്ക് തങ്ങളുടെ സൗഹൃദ നിമിഷങ്ങളുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഭാവനയും സുഹൃത്തുക്കളും. വീഡിയോ ലിങ്ക്…………
https://www.instagram.com/reel/CTr9gyzBkZN/?utm_source=ig_web_copy_link
ഔവർ കൈൻഡ നൈറ്റ് എന്ന് കുറിച്ചുകൊണ്ടാണ് ഇൻസ്റ്റ റീൽസ്വീഡിയോ ഭാവന പങ്കിട്ടിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രം താലിലെ കഹി ആഗ് ലഗേ ലഗ് ജായേ എന്ന മനോഹരമായ ഗാനത്തിനൊത്ത് ചുവടുവെക്കുന്നതാണ് വീഡിയോ. ഗേൾസ് നൈറ്റ്, ഡാൻസിങ് ഈസ് ഫൺ, റീൽ ഇറ്റ് ഫീൽ ഇറ്റ് തുടങ്ങിയ ഹാഷ് ടാഗുകള്‍ പങ്കുവെച്ചാണ് ഭാവന വീഡിയോ പങ്കിട്ടിരിക്കുന്നത്.സുഹൃത്തുക്കളുടെ ഒത്തുചേരലിന്റെ സന്തോഷവും ആഘോഷവും നിറഞ്ഞ വീഡിയോ യാണ് സോഷ്യൽ മീഡിയയിൽ ഹാപ്പി ഗേൾസ് എന്നുള്‍പ്പെടെയുള്ള കമന്റുകളുമായാണ് ചിലർ ഇതുവരവേറ്റത് .സിനിമാതാരങ്ങളായ ഭാവന രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് വീഡിയോയിലുള്ളത്. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിലാണ് ഭാവന. കന്നഡ സിനിമയിലാണ് ഇപ്പോള്‍ സജീവമായുള്ളത്. എങ്കിലും സുഹൃത്തുക്കളോടൊപ്പം ഇടയ്ക്ക് ഒത്തുചേരാനായി കേരളത്തിൽ എത്താറുമുണ്ട്.