27.9 C
Kollam
Saturday, October 16, 2021

ആഗ്രഹം പോൺതാരമാകാൻ; വ്യാജനിതംബ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു

ലോസ് ആഞ്ചലസ്: പോൺ താരമാക്കാമെന്നു വിശ്വസിപ്പിച്ചു കൂടെക്കൂട്ടിയ യുവതിയുടെ മരണത്തിൽ അമ്മയ്ക്കും മകള്‍ക്കുമെതിരെ കൊലപാതകക്കുറ്റം. യുഎസിലെ ലോസ് ആഞ്ചലസിലാണ് സംഭവം നടന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ സഹായമില്ലാതെ ഇവര്‍ യുവതിയുടെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയ യുവതിയുടെ മരണത്തിൽ കലാശിക്കുകയായിരുന്നു. 26കാരിയായ കരീസ രാജ്പോള്‍ എന്ന യുവതിയാണ് മരിച്ചത് . മരിച്ച കരീസ രാജ്പോള്‍ ദക്ഷിണാഫ്രിക്കയിൽ നിന്ന് അടുത്തിടെയാണ് യുഎസിലെത്തിയത്. നടിയായ ഇവര്‍ക്ക് പോൺ ചിത്രങ്ങള്‍ അഭിനയിക്കണമെന്നായിരുന്നു താത്പര്യം. തുടര്‍ന്ന് യുവതിയെ വഞ്ചിച്ച പ്രതികള്‍ ഇവരുടെ ശരീരത്തിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ലിബി ആഡം (51), മകള്‍ അലിഷ ഗാലസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇത്തരത്തിൽ ശസ്ത്രക്രിയകള്‍ നടത്താൻ യാതൊരു പരിശീലനവും അംഗീകാരവും ഇല്ലാതിരുന്ന ഇരുവരും യുവതിയുടെ ശരീരത്തിൽ വിവിധ രാജവസ്തുക്കള്‍ കുത്തിവെക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നുവെന്നുമാണ്   റിപ്പോര്‍ട്ട്.


പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധര്‍ എന്നു പരിചയപ്പെടുത്തിയാണ് യുവതിയെ അമ്മയും മകളും സമീപിച്ചതെന്നാണ് പോലീസ് പറയുന്നത്. നിതംബത്തിൻ്റെ ഭംഗി വര്‍ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഇവര്‍ക്ക് ഇതിനുള്ള യോഗ്യതയുണ്ടായിരുന്നില്ല. വിപണിയിൽ സുലഭമായി കിട്ടുന്ന സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ കൂട്ടിക്കലര്‍ത്തുകയും ഒപ്പം ചില അപകടകരമായ രാസവസ്തുക്കള്‍ ഇതിനൊപ്പം ചേര്‍ക്കുകയും ചെയ്ത ശേഷം ഈ മിശ്രിതമാണ് പ്രതികള്‍ വ്യാജ പ്ലാസ്റ്റിക് സര്‍ജറിയ്ക്കായി ഉപയോഗിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ഇവര്‍ ചെയ്തിരുന്നതന്ന് ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്മെൻ്റ് ഡെപ്യൂട്ടി ചീഫ്   പറയുന്നു .പിടിയിലായ ലിബിയുടെയും മകള്‍ അലിഷയുടെയും കീഴിൽ യുവതി മൂന്ന് തവണ ചികിത്സയ്ക്ക് എന്ന പേരിൽ എത്തിയിരുന്നുവെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. മൂന്നാം തവണയും സര്‍ജറി നടത്തുന്നതിനിടെയായിരുന്നു യുവതിയുടെ നില ഗുരുതരമായത്. തുടര്‍ന്ന് അടുത്തുള്ള ഒരു ആശുപത്രിയിലെത്തിച്