27.9 C
Kollam
Sunday, June 26, 2022
spot_img

അസാധാരണമായ അഭിനയമികവായിരുന്നു! ബിജു മേനോനും ജോജുവും മികച്ച നടന്‍മാരായതിന് പിന്നിലെ കാരണം

മികച്ച നടനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടേണ്ടി വന്നതെന്നായിരുന്നു സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തില്‍ ജൂറി ചെയര്‍മാന്‍ പറഞ്ഞത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിശ്രയാണ് ഇത്തവണ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 142 സിനിമകളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. ബിജു മേനോനും ജോജു ജോര്‍ജുമായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. ആര്‍ക്കറിയാമെന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന് അവാര്‍ഡ് ലഭിച്ചത്. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് ജോജുവിന് പുരസ്‌കാരം ലഭിച്ചത്.വില്ലത്തരവും ഹാസ്യവുമൊക്കെയായി എല്ലാതരത്തിലുള്ള കഥാപാത്രങ്ങളേയും അവതരിപ്പിക്കാനാവുമെന്ന് തെളിയിച്ചവരാണ് ബിജു മേനോനും ജോജു ജോര്‍ജും. അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.

ഇന്ദ്രന്‍സ്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ പേരുകളായിരുന്നു മികച്ച നടന്റെ പട്ടികയില്‍ തുടക്കത്തില്‍ ഇടം നേടിയത്. ബിജു മേനോനും ജോജുവും അന്തിമ പരിഗണനയിലുണ്ടെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അനായാസമായ അഭിനയമികവാണ് ഇരുവരും കാഴ്ചവെച്ചതെന്നായിരുന്നു ജൂറി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടത്.
പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലൂടെയായിരുന്നു ജോജുവിന്റെ കരിയര്‍ മാറിമറിഞ്ഞത്. ആദ്യകാഴ്ചയില്‍ത്തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയവരാണ് ഞാനും ബിജുവും എന്ന് ജോജു പറഞ്ഞിരുന്നു. ബിജു മേനോന്റെ സുഹൃത്താണെന്ന് പറഞ്ഞ് പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ജോജു പറഞ്ഞിരുന്നു. സഹായം ആവശ്യമുള്ള സമയത്തെല്ലാം ബിജു അത് ചെയ്തിരുന്നുവെന്നും ജോജു പറഞ്ഞിരുന്നു.

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles