24.9 C
Kollam
Tuesday, January 25, 2022
spot_img

അവാർഡിന്‍റെ നിറവിൽ സംവിധായകൻ പ്രജേഷ് സെന്നിനോടൊപ്പം ജയസൂര്യ

ജയസൂര്യയെ തേടിയെത്തിയത് അദ്ദേഹം അർഹിക്കുന്ന അംഗീകാരം തന്നെയാണ്. പിന്നെ സിനിമ അവതരിപ്പിച്ച രാഷ്ട്രീയത്തെ പ്രേക്ഷകർ ഏറ്റെടുത്തതിലും സന്തോഷമുണ്ട്. മദ്യപാനത്തിന് അടിമപ്പെട്ട് ജീവിതം നശിപ്പിച്ച ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും.ഞാനോ നിങ്ങളോ വിചാരിച്ചാൽ അവരെ ജീവിത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. അത് മനസിലാക്കി കൊടുക്കാൻ സിനിമ സഹായിച്ചിട്ടുണ്ട്. നാട്ടിൻ പുറത്തൊക്കെ മദ്യപിച്ച് ലക്കു കെടുന്നവരെ വെള്ളം എന്നാണല്ലോ വിളിക്കുന്നത്. അതുകൊണ്ടാണ് ഈ പേര് നൽകാൻ ഞാൻ  തീരുമാനിച്ചത്.

മുരളി എന്ന കഥാപാത്രത്തിലൂടെ നിരവധി പേരുടെ ജീവിതം വരച്ചു കാട്ടാനാണ് സിനിമ ശ്രമിച്ചത്. സിനിമയിൽ മുരളി മദ്യപിച്ച് സ്കൂളിന് മുന്നിൽ കിടക്കുന്ന സീനില്ലേ അതിന് പ്രേരകമായത് എന്നെ ഒരുപാട് വിഷമിപ്പിച്ച ഒരു സംഭവമാണ്. എനിക്ക് പ്രിയപ്പെട്ട ഒരു അധ്യാപകൻ ഉണ്ടായിരുന്നു.വെള്ള മുണ്ടും ഷർട്ടും ഒക്കെ ധരിച്ച് വരുന്ന അദ്ദേഹത്തിനോട് ഞങ്ങൾക്കൊക്കെ ബഹുമാനമായിരുന്നു. ഒരിക്കൽ ഞാനെന്റെ മുത്തച്ഛനൊപ്പം പുറത്തു പോയിട്ട് വരുമ്പോൾ ആ അധ്യാപകൻ മദ്യപിച്ച് റോഡിൽ കിടക്കുന്നത് കണ്ടു. ഏറെ പ്രിയപ്പെട്ട മനുഷ്യന്റെ ആ അവസ്ഥ എന്നെ സംബന്ധിച്ച് ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു. മദ്യപിക്കുന്നവരുടെ ഭാര്യയും മക്കളുമൊക്കെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വ്യക്തമായി കാണിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.ക്യാപ്റ്റൻ സിനിമ മുതലുള്ള സൗഹൃദമാണ് ഞാനും ജയസൂര്യയും തമ്മിൽ. എന്റെ നോട്ടത്തിൽ നിന്ന് പോലും കാര്യങ്ങൾ മനസിലാക്കാൻ കെല്പുള്ള മികച്ച സൗഹൃദം എന്നു പറയുന്നതാണ് ശരി. കഥാപാത്രത്തിന് വേണ്ടി എത്രത്തോളം കഠിനാധ്വാനം ചെയ്യാമോ അത്രത്തോളം ചെയ്യുന്ന ഒരു നടനാണ് ജയസൂര്യ.

നമ്മൾ വിചാരിക്കുന്നിടത്ത് നിന്നാണ് നാം വിജയിച്ച് തുടങ്ങുന്നത്  എന്ന് ചുമ്മാതങ്ങ് പറഞ്ഞതല്ല പ്രജേഷ് സെൻ എന്ന മനുഷ്യൻ.തന്റെ ജീവിതം കൊണ്ടദ്ദേഹം അക്കാര്യം തെളിയിക്കുക കൂടിയായിരുന്നു. സിനിമയെന്ന സ്വപ്നത്തെ താലോലിക്കുന്നവർക്ക് പ്രജേഷ് സെന്‍  ഒരു ഊർജമാണ്. കഠിനാധ്വാനം ചെയ്യാനുള്ള മനസും വിട്ടു വീഴ്ച ചെയ്യാൻ തോന്നിക്കാത്തത്ര തീവ്രമായ ആഗ്രഹവും ഉണ്ടെങ്കിൽ ഒരിക്കൽ നമ്മളും അംഗീകരിക്കപ്പെടും എന്നതിന്റെ തെളിവാണിത് . നടൻ ജയസൂര്യക്ക് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത വെള്ളം സിനിമയുടെ സംവിധായകൻ ജി പ്രജേഷ് സെൻ  പറയുന്നു വളരെയധികം സന്തോഷമുണ്ട്. വെള്ളം സിനിമയുടെ കഥ മനസിൽ തോന്നിയപ്പോൾ തന്നെ ജയസൂര്യയോട് ഈ കഥാപാത്രത്തിന്‍റെ  ആഴത്തെക്കുറിച്ച്  ഞാന്‍  സൂചിപ്പിച്ചിരുന്നു. ഈ വിഷയത്തെക്കുറിച്ച് നിരവധി സിനിമകൾ വന്നിട്ടുള്ളത് അല്ലെ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു. പക്ഷേ മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി മദ്യപാനിയിലേക്ക് ഇറങ്ങിചെല്ലാൻ ശ്രമിക്കുന്നു എന്നു പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. ജയസൂര്യ എന്നെയും ഞാനദ്ദേഹത്തെയും വിശ്വസിച്ചു എന്നതാണ് സിനിമയുടെ വിജയത്തിന് കാരണം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles