
See More…………https://fb.watch/buUe02d4O_/
കൊല്ലം: ആലപ്പാട് അഴീക്കൽ ചന്തകടവിന് തെക്കുവശം കടൽത്തീരത്ത് ഡോൾഫിൻറെ ജഡം അഴുകിയനിലയിൽ കരക്കടിഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് നാട്ടുകാർ കരയ്ക്കടിഞ്ഞ ഡോൾഫിന്റെ ജഡം കാണുന്നത്. ഉടൻതന്നെ നാട്ടുകാർ അഴീക്കൽ ബീച്ചിലെ ലൈഫ് ഗാർഡുകളെ വിവരം അറിയിക്കുകയായിരുന്നു. ലൈഫ് ഗാർഡുകൾ കോസ്റ്റൽ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കോന്നി ഫോറസ്റ്റ്സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ഡോൾഫിന്റെ ജഡം നടപടികൾക്കു ശേഷം കടൽതീരത്തു സംസ്കരിച്ചു. അടുത്തകാലത്തായി നിരവധി ഡോൾഫിനുകളുടെ ജഡം കൊല്ലം അഴീക്കൽ തീരദേശത്തായി അടിഞ്ഞിട്ടുണ്ട്. കപ്പലുകളോ മത്സ്യബന്ധന ബോട്ടുകളോ തട്ടി അപകടത്തിൽ പെട്ടാണ് ഡോൾഫിനുകൾ കൂടുതലായും മരണപ്പെടാൻ കാരണമെന്ന് പറയപ്പെടുന്നു