29.9 C
Kollam
Thursday, January 27, 2022
spot_img

അറക്കല്‍ രാജവംശത്തിന് പുതിയ സുല്‍ത്താന്‍ : ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ സ്ഥാനമേറ്റു

കോഴിക്കോട് : അറക്കല്‍ രാജകുടുംബത്തിന്റെ നാല്‍പ്പതാമത് സുല്‍ത്താനായി ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ സ്ഥാനമേറ്റു. ആദിരാജ മറിയുമ്മയുടെ നിര്യാണത്തെത്തുടര്‍ന്നാണ് കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം സുല്‍ത്താന്‍ പദവി ഏറ്റെടുത്തത്. അന്തരിച്ച ബീവിയുടെ മകന്‍ അബ്ദുള്‍ ഷുക്കൂര്‍ ആദി രാജ കുടുംബത്തിന്റെ അധികാര ചിഹ്നമായ വാള്‍ ആദിരാജ് ഹമീദ് ഹുസൈന്‍ കോയമ്മക്ക് കൈമാറി.അറയ്ക്കല്‍ രാജവംശത്തിന്റെ 40ാമത് അധികാരിയായാണ് ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ സ്ഥാനമേറ്റത്. പരേതയായ കല്ലപുതിയ വീട്ടില്‍ ഷഹീദയാണ് ഭാര്യ. ഇബ്രാഹിം ഹമീസ് മകനാണ്. പരമ്പരാഗതമായി അറയ്ല്‍ രാജവംശം ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുടുംബത്തിലെ മൂത്തയാള്‍ക്ക് അധികാരം കൈമാറലാണ് ചെയ്യാറ്. 23 വര്‍ഷത്തിനു ശേഷമാണ് അറയ്ക്കല്‍ സുല്‍ത്താന്‍ പദവി ഒരു പുരുഷന് ലഭിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന 39 കിരീടാവകാശികളില്‍ 13 പേരും സ്ത്രീകളായിരുന്നു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,060FansLike
827FollowersFollow
7,440SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles