26.9 C
Kollam
Thursday, October 6, 2022
spot_img

അരുൺ അയ്യപ്പൻ ചിത്രം ‘വിസ്കി’യിലൂടെ കടല് കാട്ടിത്തരാൻ നന്ദു

റഹിം  പനവൂർ

മെഗാസ്റ്റാർ മോഹൻലാൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ്ചെയ്ത “കടല് കാട്ടിത്തരാം കടലിൻ ആഴം കാട്ടിത്തരാം…’എന്നു തുടങ്ങുന്ന ചലച്ചിത്ര ഗാനം പ്രേക്ഷകമനം  കവർന്ന്  മുന്നേറുന്നു. 35 വർഷത്തിലേറേയായി മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യമായ  നടൻ നന്ദു ആണ് അതീവ ഹൃദ്യമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്  എന്നതാണ് പ്രത്യേകത. അസാധ്യ നടനാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള നന്ദു നല്ലൊരു ഗായകൻ കൂടിയാണെന്ന് ഈ  ഗാനത്തിലൂടെ അടയാളപ്പെടുത്തി യിരിക്കുകയാണ് . ഐവാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അരുൺ അയ്യപ്പൻ രചനയും സംവിധാനവും  നിർവഹിക്കുന്ന  ‘ വിസ്കി’ എന്ന ചിത്രത്തിലേതാണ് ഗാനം. അരുൺ അയ്യപ്പൻ രചിച്ച  ഗാനത്തിന്റെ സംഗീത  സംവിധാനം നിർവഹിച്ചത് കാവാലം ശ്രീകുമാർ ആണ്. മോഹൻലാൽ റിലീസ്  ചെയ്ത ഗാനം പ്രമുഖ  താരങ്ങളും ഷെയർ ചെയ്തു. നന്ദുവിന്റെ ആലാപനത്തെക്കുറിച്ചും ഗാനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സ്പിരിറ്റ് ‘ എന്ന സിനിമയിൽ പ്ലംബർ മണിയൻ എന്ന മുഴുക്കുടിയനായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ച നന്ദു ഈ സിനിമയിൽ ‘വിസ്കി’ എന്ന കേന്ദ്ര കഥാപാത്രമായിട്ടാണ്‌ എത്തുന്നത്. ഈ കഥാപാത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. നന്ദുവിനൊപ്പം മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം രാജ്‌കുമാർ.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles