27.9 C
Kollam
Saturday, October 16, 2021

അയൽവാസിയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്കൻ പോലീസ് പിടിയിലായി

കരുനാഗപ്പള്ളി : ജാതിപ്പേര് വിളിച്ചത് ചോദ്യം ചെയ്തയാളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിലായി. കരുനാഗപ്പള്ളി നമ്പരുവികാല വെളിയിൽ മുക്കിന് കിഴക്ക് വശം കിഴക്കടത്ത് കിഴക്കതിൽ വീട്ടിൽ ലക്ഷ്മണ പണിക്കർ മകൻ സുദേവൻ (55) ആണ് പോലീസ് പിടിയിലായത്. നമ്പരുവികാല വിനീത ഭവനം വീട്ടിൽ വിശ്വംഭരനെ ആണ് ഇയാൾ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. പട്ടികജാതി വിഭഗത്തിൽപ്പെട്ട വിശ്വംഭരന്റെ വീടിന് മുന്നിലെത്തി പ്രതി നിരന്തരം ജാതിപറഞ്ഞ് അസഭ്യം വിളിക്കുകയും ഉടുമുണ്ട് ഉരിഞ്ഞ് നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വിശ്വംഭരൻ ചോദ്യം ചെയ്യുകയും ആവർത്തികരുതെന്ന് ഇയാളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഇയാൾ വെട്ടുകത്തിയുമായി വിശ്വംഭരന്റെ വീട്ടുമുറ്റത്തെത്തി അസദ്യം വിളിച്ചു കൊണ്ട് ഉടുമുണ്ട് ഉരിഞ്ഞെറിയുകയും പുറത്തിറങ്ങിയ വിശ്വംഭരനെ ജാതിപ്പേര് വിളിച്ചു കൊണ്ട് വെട്ടി ഇടത് നെഞ്ചിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയായി രുന്നു. വെട്ടുകത്തിക്ക് വെട്ടേറ്റ് ആശുപത്രിയിലായ വിശ്വംഭരൻ അപകട നില തരണം ചെയ്തു. കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മീഷണർ ഷൈനുതോമസിന്റെ നേതൃത്വത്തിൽ കരുനാഗപ്പളളി ഇൻസ്പെക്ടർ ഗോപകുമാർ, ജി, എസ്സ്.ഐ മാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, ധന്യാ രാജേന്ദ്രൻ, എ.എസ്സ്.ഐ മാരായ സജികുമാർ.എം, പ്രമോദ് എന്നിവർ ചേർന്നാണ് പ്രതിയെ കരുനാഗപ്പളളി ഹൈസ്ക്കൂൾ ജംഗ്ഷന് സമീപം നിന്നും പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്യ്തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles