29.9 C
Kollam
Sunday, January 23, 2022
spot_img

അയ്യപ്പഭക്തരെ കണ്ണ്നീര് കുടിപ്പിക്കാൻ ‘ശബരിമല ചെമ്പോല തിട്ടൂരം’ ഇറക്കാൻ മുൻ നിരയിൽ നിന്നആളാണ്‌ മോൻസൺ; നടി ലക്ഷ്മിപ്രിയ

നടി ലക്ഷ്മി പ്രിയയുടെ വാക്കുകൾ. മോൻസൺ മാവുങ്കലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളെ കുറിച്ചാണ് നടി  സംസാരിക്കുന്നത്. ബുദ്ധി ഏറെ ഉള്ളവർ എന്നു ഞാൻ കരുതിയിരുന്ന എന്റെ ഒരുപാട് സുഹൃത്തുക്കളും മാവുങ്കാലിലെ പരിശുദ്ധൻ ആക്കാനുള്ള വെളുപ്പിക്കലിൽ അറിയാതെ ഭാഗമായി കാണുന്നുവെന്നും പോസ്റ്റിലൂടെ ലക്ഷ്മി പ്രിയ പറയുന്നു. ആരൊക്കെയാണ് അയാളോടൊപ്പം ഒരു ജനതയെ മുഴുവൻ ഭിന്നിപ്പിക്കാൻ, ഈ നാടിന്റെ ക്രമ സമാധാനം തകർക്കാൻ അയാൾക്കൊപ്പം നിന്നത്. നടിയുടെ വാക്കുകളിലേക്ക്.

മോൻസൺ മാവുങ്കൽ പാവങ്ങളെ പറ്റിച്ചിട്ടില്ല എന്നും പറ്റിച്ചത് മുഴുവൻ പണക്കാരെ ആയിരുന്നു എന്നും അങ്ങനെ പറ്റിച്ചു കിട്ടിയ പണം കൊണ്ട് ഒരു കോടി രൂപയുടെ പള്ളിപ്പെരുന്നാൾ വരെ നടത്തി എന്നും ആ ഇനത്തിൽ പാവപ്പെട്ടവന് മൂന്ന് ദിവസം വയറു നിറച്ച് അന്നവും പന്തല് പണിക്കാർക്ക് വരെ നിറയെ പണം കിട്ടി എന്നും തട്ടിപ്പ് തുക കൊണ്ട് ധാരാളം പാവപ്പെട്ടവരെ സഹായിച്ചു എന്നുമൊക്കെ സാമാന്തര വെളുപ്പിക്കൽ ക്യാമ്പയിൻ നടക്കുന്നു.പാവപ്പെട്ടവന് കൈ വയ്ക്കാവുന്ന ഒരു ഹോബിയോ ബിസിനസ്സോ അല്ല തീർച്ചയായും വിപുലമായ പുരാവസ്തു ശേഖരണം. അവന്റെ ഹോബി എപ്പോഴുo, സ്റ്റാമ്പ്, നോട്ട്, നാണയം ഇവയുടെ ശേഖരണത്തിൽ ഒതുങ്ങുന്നു. നൂറ് കൊല്ലത്തിലും അധികം പഴക്കമുള്ള വസ്തുക്കൾ ശേഖരിക്കാൻ കോടികൾ മുടക്കാൻ പ്രാപ്തിയുള്ളവൻ തീർച്ചയായും പണക്കാരൻ ആവണം.ഒരുവൻ അവന്റെ ബുദ്ധിയും സമയവും ഉപയോഗിച്ച് പണം സമ്പാദിച്ചത് ഇങ്ങനെ ഉള്ളവർ കുബുദ്ധി ഉപയോഗിച്ച് പറ്റിച്ചെടുക്കുന്നത് ‘ ഓഹ് അവന് ഒരുപാട് ഉണ്ടല്ലോ കുറച്ച് പൊയ്ക്കോട്ടേ ‘ എന്ന മട്ടിൽ ന്യായീകരിക്കാൻ എനിക്ക് കഴിയില്ല. ഏതെങ്കിലും പാവപ്പെട്ടവർ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടോ എന്നും നമുക്ക് നിശ്ചയം പോരാ.

ധാരാളം യൂട്യൂബേഴ്‌സ് ഇയാളുടെ കള്ളത്തരങ്ങൾ വിശ്വസിച്ചു വീഡിയോകൾ ചെയ്ത് നമ്മുടെ മുന്നിൽ എത്തിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ജാതി മത ഭേദമന്യേയുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണ് നീര് കുടിപ്പിക്കാൻ മുന്നൂറ്റി അമ്പത്തി നാല് കൊല്ലം പഴക്കമുള്ള ‘ ശബരിമല ചെമ്പോല തിട്ടൂരം ‘ ഇറക്കാൻ മുൻ നിരയിൽ നിന്ന ആളാണ്‌ ഈ പറഞ്ഞ മോൻസൺ മാവുങ്കൽ. ആരൊക്കെയാണ് അയാളോടൊപ്പം ഒരു ജനതയെ മുഴുവൻ ഭിന്നിപ്പിക്കാൻ, ഈ നാടിന്റെ ക്രമ സമാധാനം തകർക്കാൻ അയാൾക്കൊപ്പം നിന്നത്  മതേതരം എന്നത് കേവലം പേപ്പറിൽ ഒതുങ്ങുന്ന വെറുമൊരു വാക്കാണ് എന്നു വരുത്തി തീർക്കാൻ കൂട്ടുനിന്ന  ഇയാൾ പറ്റിയ്ക്കാൻ നോക്കിയത് ഒരു ചെറിയ സമൂഹത്തെ മാത്രമല്ല എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് നിർത്തുന്നു.അങ്ങനെ ചെമ്പോല ഇറക്കിയ മോൺസനെ വെറുതെ വിട്ടാൽ ഈ മലയാള നാടിന്റെ ഏക രാജാവായ അയ്യപ്പൻ വെറുതെ ഇരിക്കുമോ  അല്പം വൈകി ആണെങ്കിലും നൽകേണ്ടത് നൽകിയിരിക്കും. കേന്ദ്ര ശമ്പളം മേടിച്ചു   ജീവിതം കരുപിടിപ്പിച്ച നടന്ന ഫെമിനിസ്റ്റ് പാത്തുമ്മയ്ക്ക് ഇപ്പോ എന്തുപറ്റിയെന്ന്  പറയണ്ടല്ലോ ആരാലും അവഗണിക്കപ്പെട്ടു എന്തിനോ വേണ്ടി തിളയ്ക്കുന്ന അമ്മിണിയ്ക്ക് എന്ത് കിട്ടി, കുടുംബം നഷ്ടപെട്ട ദുർഗയുടെ കാര്യം ആരും മറന്നിട്ടില്ല. എന്നും കമന്റുകൾ നിറയുന്നുണ്ട്

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles