24.9 C
Kollam
Tuesday, January 25, 2022
spot_img

അമ്മാവനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അനന്തരവൻ പോലീസ് പിടിയിലായി

പാരിപ്പളളി : മധ്യവയസ്കനെ കുത്തി കൊലപ്പെടുത്തൻ ശ്രമിച്ച് സഹോദരി പുത്രനായ യുവാവ് പോലീസ് പിടിയിലായി. കല്ലുവാതുക്കൽ കുന്നുപുറം ചരുവിള പുത്തൻ വീട്ടിൽ സതീഷ്കുമാർ മകൻ അനന്തകുമാർ (23) ആണ് പാരിപ്പളളി പോലീസിന്റെ പിടിയിലായത്. അനന്തകുമാറിന്റെ അമ്മ ഉഷയുടെ സഹോദരനായ സ്വദേശി ഉണ്ണിക്കാണ് കുത്തേറ്റത്. കൂട്ടുകാരുമായി ചേർന്നുളള പ്രതിയുടെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഇയാൾ അമ്മുമ്മ ഗോമതിയെ സുഹൃത്തുകളുമായി ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഗോമതിയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളും സുഹൃത്തുകളും ജാമ്യം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ നിന്നും വിട്ടയച്ചു. വീട്ടിലെത്തിയ ഇയാൾ അടിയേറ്റതിനെപ്പറ്റി അന്വേഷിക്കാൻ എത്തിയ അമ്മാവനായ അമ്മയെ ഉണ്ണിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് കൈവശം കരുതിയിരുന്ന കത്തി എടുത്ത് ഇയാൾ അമ്മാവന്റെ നെഞ്ചിൽ കുത്തി ആഴത്തിൽ മുറിവേല്പ്പിച്ചു. ബന്ധുക്കളും പരിസരവാസികളും ചേർന്ന് ഉണ്ണിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികത്സയ്ക്കായി പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതിയെ സംഭവ സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. പാരിപ്പളളി ഇൻസ്പെക്ടർ അൽജബർ.എ. സബ്ബ് ഇൻസ്പെക്ടർമാരായ ജയിംസ്, പ്രദീപ്, എ.എസ്.ഐ അഖിലേഷ്, സി.പി.ഓ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

Stay Connected

22,036FansLike
3,135FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles