26.9 C
Kollam
Monday, July 26, 2021
spot_img

അമ്പിളിദേവിയുടെ പരാതി; ആദിത്യന്‍ ചവറ പോലീസ് സ്റ്റേഷനില്‍ ഹാജരായി

ചവറ:  സീരിയല്‍ താരം ആദിത്യന്‍ ചവറ പോലീസ് സ്റ്റേഷനില്‍ ഹാജരായി.ഹൈക്കോടതി നിര്‍ദേശ പ്രകാരം ചൊവാഴ്ച 11.30- ഓടെ സ്റ്റേഷനില്‍  അന്വേഷണ ഉദ്യോഗസ്ഥനായ ചവറ എസ്.എച്ച്. ഒ നിസാമുദിന്റെ മുന്നില്‍ ഹാജരാവുകയായിരുന്നു.തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. സിനിമ സീരയില്‍ താരവും ആദിത്യന്റെ ഭാര്യയുമായ അമ്പിളിദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആയിരുന്നു ആദിത്യന്റെ അറസ്റ്റ്. അന്വേഷണ പരിധിയിലെ സ്റ്റേഷനില്‍ ഹാജരായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടണമെന്ന  കോടതി നിര്‍ദേശമുണ്ടായിരുന്നു. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും ഇതേ തുകക്കുള്ള മറ്റ് രണ്ട് ആള്‍ ജാമ്യത്തിലും കർശന ഉപാധികളോടെയാണ് വിട്ടയച്ചത്. ചവറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍  സന്ദര്‍ശിക്കരുതെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ആരെയും സ്വാധീനിക്കാനോ സോഷ്യല്‍ മീഡയയിലും മറ്റ് പത്ര ദൃശ്യ മാധ്യമങ്ങളിലും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ പാടില്ല എന്ന കര്‍ശന  ഉപാധികളോടെയാണ് വിട്ടയച്ചിരിക്കുന്നത്.സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചുയെന്നാണ് അമ്പിളി നല്‍കിയിരിക്കുന്ന പരാതി.കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ആദിത്യന്‍ നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു 2019 ലാണ് ഇരുവരും വിവാഹിരായത്.രണ്ട് പേരുടേയും രണ്ടാംവിവാഹമായിരുന്നു.

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles