25.9 C
Kollam
Sunday, June 26, 2022
spot_img

വയോധികനെ കൊന്ന സംഭവം: അമ്മയെ തെളിവെടുപ്പിനെത്തിച്ചു; പെണ്‍കുട്ടികളെ ഇന്ന് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും

കല്‍പ്പറ്റ: അമ്പലവയലില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടികളെയും അമ്മയേയും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.  പെണ്‍കുട്ടികളെ ഇന്ന് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ ആരോപണ ങ്ങളുമായി കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ സക്കീന. പെണ്‍കുട്ടികള്‍ക്ക് മാത്രമായി കൊല നടത്താനാവില്ലെന്ന് അവര്‍ പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ തന്‍റെ സഹോദരനും മകനുമാണെന്ന് സക്കീന ആരോപിച്ചു. മുഹമ്മദി നെതിരായ ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്നും അവര്‍ പറഞ്ഞു. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു.

അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി 68 വയസുകാരന്‍ മുഹമ്മദിന്‍റെ മൃതദേഹം ഇന്നലെ രാവിലെ 11 മണിയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പൊട്ടക്കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വൈകിട്ടോടെ യാണ് പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍കുട്ടികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് പെണ്‍കുട്ടികള്‍. കൊല്ലപ്പെട്ട മുഹമ്മദിന്‍റെ വാടകവീട്ടില്‍ അമ്മയ്ക്ക് ഒപ്പം വര്‍ഷങ്ങളായി താമസിച്ച് വരികയായിരുന്നു ഇരുവരും. അമ്മയെ മുഹമ്മദ് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി. ഭാര്യ പുറത്ത് പോയ സമയത്താണ് മുഹമ്മദ് പെണ്‍കുട്ടികളുടെ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇത് തടയാന്‍ കുട്ടികളും ശ്രമിച്ചു. ഇതിനിടെ ഉന്തും തള്ളുമുണ്ടായി. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് കുട്ടികള്‍ മുഹമ്മദിന്‍റെ തലക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ അമ്മയും പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles