കേരളത്തിൽ നിന്ന് ആദ്യമായി 36 ഭാഷകളിൽ ഒരു മ്യൂസിക്കൽ ഹൊറർ മൂവി ഒരുങ്ങുന്നു. അമിയ. WMD മൂവീസും Sound Wavez പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന അമിയ എന്ന മൾട്ടി ലാംഗ്വേജ് സിനിമയുടെ പൂജ ആലുവയിൽ നടന്നു. ആലുവ മുനിസിപ്പൽ ചെയർമാൻ ശ്രീ. എം.ഒ. ജോൺ ഭദ്രദീപം തെളിച്ചു. കെ.ജി. വിജയകുമാർ, ഹരിചന്ദ്രകമ്മത്ത്, എസ്.എൻ. കമ്മത്ത്, ശർമ്മാജി എന്നിവർ ചടങ്ങിനെ ധന്യമാക്കി. ആലുവയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. മലയാളം – തമിഴ് സിനിമ ഇൻഡസ്ട്രികളിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായും സ്ക്രിപ്റ്റ് റൈറ്ററായും അനുഭവപരിചയമുള്ള എസ്.എസ്. ബിജുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമിയ.

സാമവേദ എന്ന 9 വയസ്സുള്ള പെൺകുട്ടിയാണ് പ്രധാനവേഷത്തിലെത്തു ന്നത്ഹരിചന്ദ്ര കമ്മത്ത്, റിയാസ്, മീതു, രമേശ് ഒറ്റപ്പാലം, ആതിര മുരളി എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ശിവാനി, ആദിത്യൻ, ദേവാമൃത, ജിജോ,സിൻസി എന്നിവർ ശ്രദ്ധേയവേഷങ്ങൾ ചെയ്യുന്നു. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ഹൊറർ പശ്ചാത്തലത്തിലാണ് സിനിമ ചെയ്യുന്നതെങ്കിലും മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മകൊണ്ട് മാനസികവ്യഥ അനുഭവിക്കുന്ന അമിയ എന്ന കുട്ടിയുടെ കാഴ്ചപ്പാടിലൂടെ പറഞ്ഞുപോകുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം.

അച്ഛൻ ടിജോ, അമ്മ സീന, മൂത്ത സഹോദരിയുടെ അനാമിക, അബിയ, മൂത്ത സഹോദരൻ ആൽവിൻ എന്നിവരോടൊപ്പം താമസിക്കുന്ന എട്ട് വയസ്സുകാരിയാണ് അമിയ. ടിജോയുടെ മയക്കുമരുന്ന് ഉപയോഗത്തിലും വ്യഭിചാരത്തിലും മനംനൊന്ത് ടിജോയുടെ ആദ്യ ഭാര്യ വർഷ ആത്മഹത്യ ചെയ്തു. വർഷയെ വിവാഹം കഴിക്കുമ്പോൾ ടിജോ സീനയുമായി അടുപ്പത്തിലായിരുന്നു.

ആൽവിനോടുള്ള സംഗീതത്തിലെ കഴിവ് കാരണം സീനയോട് കടുത്ത വിരോധം ഉണ്ടായിരുന്നു, കൂടാതെ മക്കൾക്കില്ലാത്ത കഴിവുകൾ അവനിൽ കാണുന്നതിൽ അവൾ അസൂയപ്പെട്ടു. വാടകക്കൊലയാളിയെക്കൊണ്ട് ആൽവിനെ കൊല്ലാൻ സീന തീരുമാനിക്കുന്നു. ഒരു രാത്രി, ആൽവിൻ ബോധരഹിതനായി ഒരു ചാക്കിൽ എറിയപ്പെടുന്നു. സസ്പെൻസ് നിറഞ്ഞ കഥയാണ് അമിയ

പ്രൊഡക്ഷൻ: ഡബ്ല്യുഎംഡി മൂവീസ് സൗണ്ട് വേവ്സ് പ്രൊഡക്ഷൻസ് .രചന സംവിധാനം: എസ് എസ് ബിജുരാജ് സ ഡിഒ പി സന്തോഷ് അഞ്ചൽ , ദിലീപ് അഹമ്മദ് ,റോയ്ത ,സംഗീതം വിഷ്ണു വി ദിവാകരൻ ,എസ് എസ് മുരളി കൃഷ്ണ,എഡിറ്റിംഗ്, ഗ്രേസൺ എസി എ, DI / VFX: ബിനീഷ് രാജ്,സൗണ്ട് ഡിസൈൻ രമേശ് ഒറ്റപ്പാലം,കലാസംവിധാനം രാഖിൽ, സംഘട്ടനം ശിവകുമാർ ഗുരുക്കൾ, മേക്കപ്പ് നിജിൽ ,പ്രവീൺ ,ഷൈൻ നെല്ലങ്കര, കൺട്രോളർ ഹരിചന്ദ്ര കമ്മത്ത് , പ്രൊ.കൺട്രോളർ: ശ്യാം സരസ് , സ്റ്റിൽസ് വിദ്യാസാഗർ ,അഫ്ഷർ, അസോസിയേറ്റ് ഡയറക്ടർമാർ ശ്രീകുമാർ കാവിൽ , ബിനിൽ ബാല , ദീപക് ,ഗോപൻ ,സുനിൽ കൃഷ്ണൻ ,അമയ് , പരിഭാഷ കെ ദാമോദരൻ,ഡ്രോൺ സനൂപ്,ASSTS മഹേഷ് എച്ച്,ഡിസൈനുകൾ JK ഡിസൈൻ,അമൽ എസ് കൊല്ലം, ബാബു വേദങ്ങൾ , ആനന്ദു ശിവൻ , സുരേഷ് ജനാർദനൻ, ഫയാസ് , രഞ്ജിത്ത്
അഭിനേതാക്കൾ:
സാമവേദ, ആദിത്യൻ, രമേഷ് ഒറ്റപ്പാലം, ആതിര മുരളി, മീത്തു അഫ്രേം, ദീപ, ഹരിചന്ദ്ര കമ്മത്ത്, റിയാസ്, എസ് എസ് ബിജുരാജ്, ജിജോ, ശ്രീകുമാർ കാവിൽ, സിൻസി ജോസ്, ദേവ്ലീവ്, ഗായകർ: ആമി, സണ്ണി എഡ്വേർഡ് ഡാനിയേൽ, സമീറ, ശരത്