പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്ത് ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്ന് നിർമ്മിച്ച വെള്ളേപ്പം എന്ന ചിത്രത്തിലെ അപ്പപ്പാട്ട് പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കി. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ഷൈൻ ടോം ചാക്കോ റോമ നൂറിൻ ഷെരിഫ് അക്ഷയ് രാധാകൃഷ്ണൻ ശ്രീജിത്ത് രവി കൈലാഷ്,സോഹൻ സീനുലാൽ,സാജിദ് യഹിയ, സുനിൽ പറവൂർ,ഫാഹിം സഫർ, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലൻ, റോഷ്ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരൻ, കാതറിൻ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.