25.5 C
Kollam
Tuesday, August 9, 2022
spot_img

അന്തരിച്ച പ്രശസ്ത സർജൻ ശിവരാമകൃഷ്‌ണപിള്ള ഒരോർമ്മക്കുറിപ്പ്

ഒരു ആതുരേസേവകന്‍ എങ്ങനെയാകണമെന്ന് ജീവിതം കൊണ്ട് വരച്ചുകാട്ടിയ വ്യക്തിത്വത്തിന് ഉടമയാണ് കൊല്ലത്തെ പ്രമുഖ സര്‍ജന്‍ ഡോ.ശിവരാമകൃഷ്ണപിള്ള. ഈശ്വരന്റെ കൈയൊപ്പ് പതിഞ്ഞ കൈകളായതു കൊണ്ടാവണം എത്ര സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയും  വിജയം കണ്ടത്. 55 വര്‍ഷത്തിലേറെയായി കൊല്ലത്തെ ആതുരസേവനരംഗത്ത് ഡോ. കെ. ശിവരാമകൃഷ്ണപിള്ളയുണ്ടായിരുന്നു കൈക്കൂലിക്കാരനല്ലാത്ത ഡോക്ടര്‍ എന്ന പേരുമായി.

കൊല്ലം;എത്രയോ പേരേ മരണത്തിനിടയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുക….അതില്‍പരം എന്ത് പുണ്യമാണ് ഒരു മനുഷ്യജന്‍മത്തിന് വേണ്ടത്. 84 വയസിനിടയില്‍ എത്ര സര്‍ജറി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് എനിക്ക് തന്നെയറിയില്ല.ഒന്ന് മാത്രം അറിയാം ഇനി രക്ഷയില്ലെന്ന് പറഞ്ഞ് എല്ലാവരും കൈയ്യൊഴിഞ്ഞ് വരുന്ന  രോഗിയെ ഓപ്പറേഷനായി കയറ്റുമ്പോള്‍ കൂടെ വന്നവരുടെ കണ്ണില്‍ ഒരു പ്രാര്‍ഥനയുണ്ടാകും ദൈവത്തെപ്പോലെയാകും അവര്‍ ആ സമയത്ത്  ഒരു ഡോക്ടറെ കാണുക. ദൈവം നല്‍കിയ ഒരു നിധിയാണ് എന്റെ  ഈ  ഡോക്ടര്‍ ജോലിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”  ഡോ.ശിവരാമകൃഷ്ണപിള്ള പുഞ്ചിരിയോടെ പറഞ്ഞതോർക്കുന്നു

“പാവപ്പെട്ടവന്റെ വേദനയും ഇല്ലായ്മയും എനിക്ക് അടുത്തറിയാം. നില വിളക്കിന്റെ വെളിച്ചത്തില്‍  കഷ്ടപ്പെട്ട് പഠിച്ചെടുത്തത് മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടണം എന്ന ചിന്തയായിരുന്നു മനസിലെപ്പോഴും”. ചിലപ്പോഴൊക്കെ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.   സര്‍ജന്‍ എന്ന നിലയില്‍ ഒരുപാട് അനുഭവങ്ങളുണ്ടെങ്കിലും മനസില്‍ ഓടി വരുന്ന ഒരു കാഴ്ചയുണ്ട്‌ ..കൊല്ലം ജില്ലാശുപത്രിയില്‍ ജോലി ചെയ്യുമ്പോഴാണ്, കായംകുളത്ത് നിന്നും തുറന്ന ജീപ്പില്‍ ഒരു പയ്യനെ മരത്തില്‍ നിന്ന് വീണ് കൊണ്ടുവന്നു. മുതുകിലൂടെ കയറിയ മണ്‍വെട്ടിക്കൈ വയറു തുളച്ചു പുറത്തു വന്നിരിയ്ക്കുകയാണ് .അവനെ കിടത്താന്‍ വയ്യാത്ത സ്ഥിതി. പയ്യനെ വണ്ടിയില്‍ നിര്‍ത്തി മറ്റുള്ളവര്‍ ഇരുവശവും പിടിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. കഴിച്ചിരിക്കുന്ന ഭക്ഷണമൊക്കെ പുറത്ത് വരുന്നുണ്ട് .വേദനകൊണ്ട് പുളയുന്ന പയ്യനെ ടേബിളില്‍ കിടത്താന്‍  വയ്യാത്ത അവസ്ഥയാണ് .അവന് ബോധമുണ്ടെന്നതാണ് ആകെയൊരു ആശ്വാസം.  മാങ്ങ പറിക്കാന്‍ മാവില്‍ കയറിയതാണ്. കാല് തെന്നി വീണത്   താഴെവച്ചിരുന്ന മണ്‍വെട്ടിക്കൈയ്യുടെ മുകളിലും. തെങ്ങിന്റെ തടികൊണ്ടാണ് മണ്‍വെട്ടിയുടെ പിടിഭാഗം. ഊരിയെടുക്കാന്‍ ശ്രമിച്ചാല്‍ ആന്തരിക അവയവങ്ങളെയെല്ലാം തടിയുടെ ആര് കൊണ്ട് കീറിമുറിയും.ഓപ്പറേഷന്‍ ചെയ്യണമെങ്കില്‍ രോഗിയെ  കിടത്തിയേ മതിയാകു .

പയ്യനെ കിടത്തണമെങ്കില്‍   പുറത്തേക്ക് നില്‍ക്കുന്ന മണ്‍വെട്ടികൈയുടെ ഭാഗം അവിടെ വച്ച് മുറിച്ചുനീക്കണം. അവസാനം ഇത് മുറിച്ചു മാറ്റാന്‍ ഒരു ആശാരിയെ വിളിപ്പിച്ചു.കുട്ടിയുടെ അവസ്ഥ കണ്ടതും അയാള്‍ ബോധംകെട്ടു നിലത്തേക്ക് വീണു. ഒടുവില്‍ കാല്‍മുറിച്ചുമാറ്റാന്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ വാള്‍ എടുത്ത്  മണ്‍വെട്ടിക്കൈയുടെ ഇരുഭാഗവും ഡോക്ടര്‍ തന്നെ മുറിച്ചുനീക്കി.കുട്ടിയുടെ വയര്‍ നെടുകെ പിളര്‍ന്ന് ഓപ്പറേഷന്‍ നടത്തി ഉള്ളിലിരുന്ന മണ്‍വെട്ടിക്കൈയുടെ ബാക്കി ഭാഗംകൂടി നീക്കി. അപകടത്തില്‍ തകര്‍ന്ന ഒരു കിഡ്‌നി നീക്കം ചെയ്തു . മുറിഞ്ഞ കുടലുകള്‍  തുന്നിച്ചേര്‍ത്തു.അങ്ങനെ അവന്റെ ജീവന്‍ രക്ഷിക്കാനായി.വര്‍ഷങ്ങള്‍ക്ക് ശേഷം  ഓച്ചിറയില്‍ ജോലി ചെയ്യുമ്പോള്‍ ഒരു യുവാവ് എന്നെ കാണാന്‍ വന്ന് അറിയുമോ എന്ന് ചോദിച്ചു. ഓര്‍മ്മവരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഇട്ടിരുന്ന ഷര്‍ട്ട് ഊരിമാറ്റി.വയറ്റിലെ  ശസ്ത്രക്രിയയുടെ  പാട് തെളിഞ്ഞപ്പോള്‍ മരണമുഖത്ത് നിന്നും രക്ഷിച്ച ആ ചെറിയ പയ്യന്റെ മുഖം എന്റെ മനസിലേക്ക് ഓടിയെത്തി.ജീവനുമായി പിടഞ്ഞ അവനെ മനസിലായപ്പോള്‍  മനസ് നിറഞ്ഞു .ഡോക്ടര്‍ എന്ന നിലയില്‍ ആത്മാഭിമാനം തോന്നിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത് .

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഡോക്ടര്‍ ഓച്ചിറയിലെ പരബ്രഹ്മ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പത്തു വര്‍ഷത്തോളം ഓണററി ഡോക്ടറായി സേവനം അനുഷ്ടിച്ചു. ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല.ഓച്ചിറ ആശുപത്രിക്ക് തറക്കല്ലിട്ടതു മുതല്‍ ഉദ്ഘാടനം വരെ  എല്ലാത്തിന്റെയും അമരത്തുണ്ടായിരുന്നു.അതിന് പിന്നിലെ  രസകരമായ ഒരു കഥയുണ്ടെന്ന്  ഡോക്ടര്‍ ഓര്‍ത്തെടുക്കുന്നു. “ഓച്ചിറയില്‍ നിന്ന് 7 കി.മീറ്റര്‍ അകലെയാണ് വീട്. പണ്ട് തൊട്ടെ വീട്ടില്‍ കൃഷിയുണ്ട്. പന്ത്രണ്ട് കിലോ മീറ്റര്‍ നടന്നാണ് സ്‌കൂളില്‍ പോകുന്നത്. കൈതകള്‍ അതിരിട്ട ഒറ്റയടിപ്പാത. കയറ്റുമതി ചെയ്യുന്ന, ഏറ്റവും നല്ല കൈതോലപായ കിട്ടുന്ന ഇടമാണ് അവിടെ. കൈതവരമ്പിലൂടെ പുസ്തകകെട്ടും ചോറ്റുപാത്രവും തൂക്കി  നടക്കും.ഇരു ഭാഗത്തും കൂടി 24 കിലോമീറ്റര്‍ നടന്നാണ് പഠനം.8 മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയാലേ  പത്തിനെങ്കിലും സ്‌കൂളിലെത്തു.ആസ്വദിച്ചു ജീവിച്ച  കുട്ടിക്കാലത്ത്  ഓച്ചിറ പരബ്രഹ്മമൂര്‍ത്തിക്കു നേര്‍ച്ചയിടാന്‍ വീട്ടില്‍ നിന്ന് പൈസ തരും. അവിടെ എത്തും മുന്‍പേ അതിന്  മിഠായി വാങ്ങി കഴിക്കും.  അമ്പലത്തിലിടാനുള്ള പൈസ തീര്‍ന്നു പോയതിനാല്‍ അവിടെയെത്തുമ്പോള്‍  ക്ഷമിച്ചേക്കണേ ദൈവമേ  എന്ന് മാപ്പപേക്ഷിച്ച് സ്‌കൂളിലേക്ക് പോകും.അന്ന്  നേര്‍ച്ച ചെയ്യാത്തതിനുള്ള പ്രായശ്ചിത്വം കൂടിയാണ് ഈ സേവനം .

റിട്ടയര്‍മെന്റിന് ശേഷവും  കര്‍മ്മനിരതനായി തുടരുകയായിരുന്നു അദ്ദേഹം . ജില്ലാശുപത്രിയില്‍   ജോലി നോക്കുമ്പോള്‍രാവിലെ എട്ടിന്  തുടങ്ങുന്ന ശസ്ത്രക്രിയകള്‍ കഴിഞ്ഞു  മിക്കവാറും പുറത്തിറങ്ങാന്‍ രാത്രിയാകും അങ്ങനെ ആഴ്ചയില്‍ മൂന്ന് ദിവസം ജോലി ,അടിയന്തര ശസ്ത്രക്രീയകള്‍ വേറെയും. എത്ര ഇരുട്ടിയാലും അതിന് ശേഷമേ ഡോക്ടര്‍ വീട്ടിലേക്കുള്ളു.ഇന്നത്തെ കാലത്തെ ഡോക്ടര്‍ഓർത്തിരിക്കേണ്ട  കാര്യങ്ങൾ .ശിവരാമകൃഷ്ണപിള്ള  പറഞ്ഞതിങ്ങനെയാണ്പണത്തിന് മാത്രമായി ആരും ഈ ജോലി ചെയ്യരുത്. മറ്റുള്ളവരെ സഹായിക്കുവാനായി ഈശ്വരന്‍ നല്‍കിയ അവസരം കൂടിയാണ്.ചില ജൂനിയേഴ്‌സിനോട് ചോദിച്ചാല്‍ പറയും ഇത്ര പൈസ കൊടുത്ത് പഠിച്ചിട്ട് ഞങ്ങള്‍ക്ക് പ്രയോജനം വേണ്ടെയെന്നെ് വേണം ശരിയാണ് അവര്‍ക്കും ജീവിക്കണം പക്ഷേ പണമുണ്ടാക്കാനായി മാത്രമായി ഡോക്ടര്‍ ആയിട്ട്   എന്ത് കാര്യം. ഒന്നും ഇല്ലാതെ വേണ്ടേ ഈ ലോകത്ത് നിന്നു പോകാന്‍. ഒരുപാട് രോഗികളെ ഓര്‍മ്മപോലും ഇല്ല പക്ഷേ അവരുടെ സനേഹം അറിയാന്‍ നിരവധി അവസരങ്ങളുണ്ടാകും. എന്നെ എത്രയോ കാര്യങ്ങളില്‍ അത് ചെറുതോ വലുതോ ആയിക്കോട്ടെ ഞാന്‍ സര്‍ജറി ചെയ്തവര്‍ സഹായിച്ചിട്ടുണ്ട്.

തൃക്കടവൂരാണ് ആദ്യം  അദ്ദേഹം സര്‍വീസ് തുടങ്ങിയത്.പിന്നീട്  കൊല്ലം ജില്ലാശുപത്രിയിലേക്ക് മാറ്റം കിട്ടി.1970 ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതോടെ ജനങ്ങള്‍ പ്രതിഷേധമായി എത്തി.മൂന്ന് മാസംആകുമ്പോഴേയ്ക്കും കൊല്ലത്തേക്ക് തന്നെ തിരികെ വന്നു. ആളുകളുടെ ആവശ്യപ്രകാരമായിരുന്നു അത്. ജനങ്ങള്‍ ഞങ്ങള്‍ക്ക് ഈ ഡോക്ടറെ വേണം എന്ന് പറയുന്നത് തന്നെ ഒരു അവാര്‍ഡ് അല്ലേയെന്ന് ഡോക്ടര്‍ ചോദിക്കുന്നു.ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് മുന്‍ ഡയറക്ടര്‍, ആശാമം ഇ.എസ്.ഐ ആശുപ്രതി സൂപ്രണ്ട്‌  എന്നിങ്ങനെ വിവിധ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles