24.9 C
Kollam
Tuesday, January 25, 2022
spot_img

അനുപമയുടെ വികാരം എനിക്ക് മനസ്സിലാകും; അനുപമയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ വിഷയത്തിൽ പരാതിക്കാരി അനുപമയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അനുപമയെ മന്ത്രി വീണാ ജോർജ്ജ് വിളിച്ചത്. ഇതിൽ വീഴ്ചയുണ്ടായിട്ടു ണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് വീണാ ജോർജ് ഉറപ്പു നൽകിയതായി അനുപമ പറഞ്ഞു . ‘ഞാനും ഒരു അമ്മയാണ്, അനുപമയുടെ വികാരം എനിക്ക് മനസ്സിലാകു’മെന്നാണ് വീണാ ജോർജ് പറഞ്ഞതെന്നും അറിയിച്ചു.

നീതി നിഷേധത്തിനെതിരെ ഇന്നു പകൽ സെക്രട്ടേറിയറ്റിനു മുൻപിൽ നിരാഹാര സമരമിരിക്കുമെന്ന് അനുപമ പ്രഖ്യാപിച്ചു. പെറ്റമ്മയെന്ന നിലയിൽ നീതി നൽകേണ്ടവർ തന്‍റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണു സമരമെന്ന് അനുപമ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ അനുപമ സമരം തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടൽ. കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി അനുപമയ്ക്ക് വാക്ക് നൽകി.  വീണാ ജോർജ് ഇന്നലെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പാർട്ടി അനുപമയ്‌ക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. അനുപമയുടേത്‌ നിയമപരമായി പരിഹരിക്കേണ്ട വിഷയമാണ്, അനുപമയ്‌ക്ക് നീതി ഉറപ്പാക്കാൻ പാർട്ടി ഒപ്പമുണ്ടാകുമെന്നും എ വിജയരാഘവൻ പറഞ്ഞു. പാർട്ടി അറിഞ്ഞാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്ന ആരോപണം നിഷേധിക്കുകയായിരുന്നു അദ്ദേഹം.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles