24.9 C
Kollam
Friday, October 29, 2021
spot_img

അനുഗ്രഹം നൽകിയ അമ്മമാരേ കാണാൻ മന്ത്രി ചിഞ്ചുറാണിയെത്തി

വീഡിയോ ലിങ്ക്.…………………….https://fb.watch/81kbQtfvHO/

ഓയൂർ : ചടയമംഗലം നിയോജകമണ്ഡലത്തിൽ നിന്നും എൽ ഡി എഫ് സ്ഥാനാർഥിയായി വിജയിച്ച മന്ത്രി ജെ.ചിഞ്ചുറാണി തന്റെ വാക്കുപാലിച്ചു. തിരഞ്ഞെടുപ്പു സമയത്ത് ഓയൂർ വെളിനല്ലൂരിൽ വയൽവാണിഭ ദിവസം  വോട്ട് തേടിയെത്തിയ ചിഞ്ചുറാണിയെ വിജയിക്കുമെന്ന് അനുഗ്രഹം നൽകിയ അമ്മമാരെത്തേടിയാണ് എംഎൽഎയും മന്ത്രിയുമായ  ചിഞ്ചുറാണി അവരുടെ വീടുകളിൽ എത്തിയത്. വിജയിച്ചാൽ ആദ്യം വന്ന് കാണും എന്ന് പറഞ്ഞിരുന്നു. പക്ഷെ മന്ത്രിയുടെ ഔദ്യോഗികതിരക്കിൽ കുറച്ചുതാമസിച്ചു എങ്കിലും ചിഞ്ചുറാണി വാക്കുപാലിക്കുകയായിരുന്നു . കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ചിഞ്ചുറാണി അമ്മമാരെ തേടിഎത്തിയത്. 

ആദ്യകാല കമ്മ്യുണിസ്റ്റ് പ്രവർത്തകൻ എൻ.വാസുദേവൻപിള്ളയുടെ  ഭാര്യ സരസമ്മയെയും സിപിഐഎം മുൻ ലോക്കൽ കമ്മറ്റി മെമ്പറുമായിരുന്നു പരേതനായ എംകെ പോറ്റിയുടെ അമ്മ സാവിത്രിദേവിയെയുമാണ് മന്ത്രി കാണാനെത്തിയത് . വോട്ടുചോദിക്കാനെത്തി മന്ത്രിയായി തിരിച്ചുവന്ന ജെ.  ചിഞ്ചുറാണിയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് വെളിനല്ലൂരിലെ  കുടുംബങ്ങൾ നൽകിയത്. ജനപ്രതിനിധിൽ ഇതുപോലെ വാക്കുപാലിക്കുന്നവരായിരിക്കണം എന്നും അമ്മമാർ പറഞ്ഞു. തുടർന്ന്  വെളിനല്ലൂരിലെ കലാസാംസ്കാരിക സംഘടനയായ ദ്ദേശം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചിഞ്ചുറാണിയെ പൊന്നാട അണിയിച്ചു ആദരിച്ചു. പ്രസിഡൻ്റ്  വി ഹരികുമാർ, സെക്രട്ടറി രാമചന്ദ്രൻ, ട്രഷറർ വിജയൻ പിള്ള, വൈസ് അജയ ഘോഷ്, ജോയിൻ സെക്രട്ടറി ഷാനവാസ് ഖാൻ , ബ്ലോക് മെമ്പർ സുഷമ എന്നിവർ സന്നിഹിതരായിരുന്നു 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles