29.9 C
Kollam
Sunday, January 23, 2022
spot_img

അനിശ്ചിതകാല സ്വകാര്യബസ് സമരം നവംബർ 9 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 9 മുതൽ അനിശ്ചിതകാല ത്തേക്ക് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു. സ്വകാര്യ ബസ് വ്യവസായം തകരുന്നതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ഉടമകളുടെ  സംഘടനയുടെ നേതൃത്വത്തിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോൾ ഡീസൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 8 രൂപയിൽ നിന്നും 12 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉള്ളടക്കം ചെയ്ത് ഗതാഗതമന്ത്രിക്ക് ബസുടമകൾ നിവേദനം നല്കിയിട്ടുണ്ട്.

2018 മാർച്ച് മാസത്തിലാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാർജ് വർദ്ധിപ്പിച്ചത്.അന്ന് ഒരു ലിറ്റർ ഡീസലിന് 66 രൂപ മാത്രമായിരുന്നു. എന്നാൽ ഇന്ന് 103 രൂപയിൽ എത്തിനിൽക്കുകയാണ്. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് സ്വകാര്യ ബസിന്‍റെ വരുമാനത്തെ സാരമായ രീതിയിൽ ബാധിച്ചിരുന്നു. കിലോമീറ്ററിന് 20പൈസ കൂട്ടിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് ബസ് ഉടമകൾ പറയുന്നു. വിദ്യാർത്ഥികളുടെ മിനിമം യാത്രാനിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്കുക തുടങ്ങിയ ആവശ്യങ്ങൾ ബസ് ഉടമകൾ മുന്നോട്ട് വച്ചിട്ടുണ്ട്.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles