27.9 C
Kollam
Sunday, June 26, 2022
spot_img

അനാവശ്യമായി കറങ്ങി നടന്നാൽ കുടുങ്ങും; രാത്രി പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം: നിയന്ത്രണങ്ങൾ ആരാധനാലയങ്ങള്‍ക്കും ബാധകം

തിരുവനന്തപുരം: ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം സര്‍ക്കാ‌ര്‍ കടുപ്പിക്കുന്നു. ആൾക്കൂട്ടങ്ങൾ രാത്രിയിൽ അനുവദിക്കില്ല, അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവ‌ര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം എന്നീ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാ‌ര്‍ നല്‍കുന്നത്. പുതുവര്‍ഷാഘോഷവും ഒമിക്രോണ്‍ വ്യാപന സാദ്ധ്യതയും മുന്‍നി‌ര്‍ത്തി ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും ഒഴിവാക്കാനുമാണ് സർക്കാർ രാത്രി കർഫ്യു ഏർപെടുത്തറിയത്. സിനിമാ തിയേ‌റ്ററുകളില്‍ രാത്രി 10ന് ശേഷമുള‌ള പ്രദ‌ര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഈ ദിവസങ്ങളില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ ആരാധനാലയങ്ങൾക്കും ഇത് ബാധകമാണെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles