27.9 C
Kollam
Saturday, October 16, 2021

അധികമുള്ള 4000 ജീവനക്കാരെ മാറ്റി നിര്‍ത്തണം; KSRTC സാമ്പത്തിക പ്രതിസന്ധിയിൽ: എംഡി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ശക്തമായതോടെ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് കെ എസ് ആര്‍ ടി സി എംഡി ബിജു പ്രഭാകര്‍. അധികമുള്ള 4,000 ജീവനക്കാരെ മാറ്റി നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്  അതേസമയം, സര്‍ക്കാരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കെ എസ് ആര്‍ ടി സി എം ഡി യൂണിയൻ നേതാക്കളുടെ യോഗത്തെ അറിയിച്ചു. അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നൽകി ദീർഘകാല  അവധി നൽകുന്ന കാര്യം പരിഗണിക്കണം. നയപരമായ ഈ വിഷയത്തിൽ സര്‍ക്കാര്‍ തീരുമാനമെടുക്കണം. സാമ്പത്തിക അച്ചടക്കം കെ എസ് ആര്‍ ടി സിക്ക് അനിവാര്യമാണെന്നും എംഡി വ്യക്തമാക്കി.


കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെ എസ് ആർ ടി സി നിലവിലുള്ളത്. ശമ്പളം നൽകാൻ ഉൾപ്പടെ മാസം 100 കോടിയോളം രൂപയാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്. 4,800 ബസുകള്‍ പ്രതിദിനം സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 3,300ൽ താഴെ ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ചെലവിന് ആനുപാതികമായ വരുമാനം കണ്ടത്താനാകുന്നില്ല. വരുമാനത്തിന്റെ ഭൂരിഭാഗവും ഇന്ധനച്ചെലവിന് നീക്കിവെക്കേണ്ടി വരുന്നുവെന്നും എംഡി വ്യക്തമാക്കി.നയപരമായ ഈ വിഷയം സർക്കാർ തലത്തിൽ തീരുമാനിക്കുന്ന പക്ഷം അത് അനുസരിച്ച് മുന്നോട്ട് പോകും. ചെലവ് കുറയ്‌ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്ന് സിഎംഡി യോഗത്തെ അറിയിച്ചു. ജൂൺ മാസത്തിൽ വരുമാനം 21.26 കോടിയും, ഡീസലിനായി നൽകിയത് 17.39 കോടിയുമാണ്, ജൂലൈയിൽ വരുമാനം 51.04 കോടി, ഡീസൽ ചിലവ് 43.70 കോടി, ആഗസ്റ്റിൽ വരുമാനം 75.71 കോടി, ഡീസൽ ചിലവ് 53.33 കോടി രൂപമാണ്.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles