ബംഗളൂരു;: ക്ലാസില്‍ നിന്നും കുട്ടികളെ കളിക്കാന്‍ വിട്ട് മുഴുവന്‍ നേരവും മൊബൈലില്‍ മുഴുകിയ അധ്യാപികക്കെതിരെ പരാതിയുമായി ആറാം ക്ലാസുകാരി. കര്‍ണാടകയിലെ തുംമക്കൂര് മധുഗിരിയിലാണ് സംഭവം. പുരവാര സര്‍ക്കാര്‍ സീനിയര്‍ പ്രൈമറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ വൈഷ്ണവി പി ആര് ആണ് അധികൃതര്‍ക്ക് പരാതിയുമായി മുന്നോട്ടു വന്നത്. അധ്യാപിക തന്റെ കുട്ടികളെ കൂട്ടിയാണ് സ്കൂളിലേക്ക് വരാറുള്ളത്. സ്കൂളിലെത്തിയാല്‍ തന്റെ കുട്ടികളെയും കുട്ടി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ആളൊഴിഞ്ഞ ക്ലാസിന്റെ വരാന്തയില്‍ സദാനേരവും മൊബൈലില്‍ കുത്തിയിരിപ്പാണ് അധ്യാപികയുടെ ജോലിയെന്നും പരാതിയില്‍ പറഞ്ഞു
GREEN MEDIA VISION