കൊച്ചി: തൃക്കാക്കരയിൽ (Thrikkakara) പോളിംഗ് ബൂത്തിൽ വെച്ച് എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണനും (NDA Candidate AN Radhakrishnan) പൊലീസും തമ്മിൽ തർക്കം. വോട്ടെടുപ്പ് നടക്കുന്ന സ്കൂൾ വളപ്പിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് വിലക്കിയതാണ്ലൊയോള എൽപി സ്കൂളിലെ ബൂത്തിലെത്തിയ എ എൻ രാധാകൃഷ്ണൻ സ്കൂൾ വളപ്പിനുള്ളിൽ വെച്ച് മാധ്യമങ്ങളെ കണ്ടതോടെ പൊലീസ് തടഞ്ഞു. സ്കൂളിന് പുറത്ത് മാത്രമേ മാധ്യമങ്ങളെ കാണാൻ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇത് അംഗീകരിക്കാൻ എൻഡിഎ സ്ഥാനാർഥി തയാറായില്ല.വേണമെങ്കിൽ നിങ്ങൾ കേസെടുത്തോ, അത് പിണറായി വിജയനോട് പോയി പറഞ്ഞാൽ മതി എന്നെല്ലാം എ എൻ രാധാകൃഷ്ണന്റെ പ്രതികരണം വന്നു.
ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലെയായെ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്.തെരഞ്ഞെടുപ്പ് ദിവസം ലൊയോള എൽപി സ്കൂളിലെ ബൂത്തിലാണ് എ എൻ രാധാകൃഷ്ണൻ ആദ്യം എത്തിയത്. രാവിലെ എടപ്പള്ളി ഗണപതി ക്ഷേത്രത്തിൽ പ്രാർഥിച്ചതിന് ശേഷമാണ് സ്കൂളിലെത്തിയത്. എ എൻ രാധാകൃഷ്ണന് തൃക്കാക്കരയിൽ വോട്ടില്ല. എറണാകുളം മണ്ഡലത്തിലാണ് അദ്ദേഹത്തിന് വോട്ട് ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കുന്നത്. രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് എ എൻ രാധാകൃഷ്ണൻ വിജയപ്രതീക്ഷ പങ്കുവച്ചത്. അതേസമയം, പി സി ജോർജ് വിഷയം ഇന്ന് രാവിലെയും സ്ഥാനാർത്ഥി ഉന്നയിച്ചു. ഭീകരവാദികൾക്കൊപ്പമാണ് പിണറായി വിജയനും വി ഡി സതീശനും. പി സി ജോർജ് യേശുവിനെപ്പോലെ ക്രൂശിക്കപ്പെട്ടയാളാണെന്നും, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രമാണ് പിണറായി അറസ്റ്റ് ചെയ്യാൻ നിർദേശിക്കുന്നതെന്നും രാധാകൃഷ്ണൻ ആരോപിക്കുന്നു.