24.9 C
Kollam
Tuesday, January 25, 2022
spot_img

അത്താഴത്തിന് മുൻപ് നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ ? ഇല്ലെങ്കിൽ ഈ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ വിട്ടുപോവില്ല

നിങ്ങൾ വലിയ ഭക്ഷണ പ്രേമികളാണോ എങ്കിൽ നിങ്ങൾ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം. രാത്രികളിൽ കൂട്ടുകാരോടൊപ്പം കൂടുമ്പോഴോ, ഫാമിലിയുമായിട്ട് പാർട്ടിക്ക് പോകുമ്പോഴോ, ഹോട്ടലിൽ പോകുമ്പോഴോ നമ്മൾ ഹെവി ആയിട്ട് കഴിക്കും. ബിരിയാണി, പൊറോട്ട, അൽ ഫാം എന്നിങ്ങനെ നീളുന്നു നമ്മുടെ ലിസ്റ്റ്. എന്നാൽ ആ ശീലം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് അധികം ആർക്കും അറിയില്ല. അത്താഴം എപ്പോഴും കുറച്ച് മാത്രമേ കഴിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അത്താഴം കഴിക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കുണ്ട്. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നവർക്ക് കുടവയർ, അമിതഭാരം എന്നിങ്ങനെ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നു. രാത്രികളിൽ കട്ടികൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ദഹനത്തിന് കൂടുതൽ സമയം വേണ്ടി വരുന്നു. ശരീരം ഉറങ്ങുന്ന സമയങ്ങളിൽ വിശ്രമാവസ്ഥയിലായിരിക്കും.  ദഹനത്തിന് വേണ്ട ആ അധിക ജോലി നമ്മുടെ ആരോഗ്യത്തെക്കൂടി സാരമായി ബാധിക്കും. 

അത്താഴത്തിന് മുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

  • ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുൻപ് കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക. 
  • അമിതമായി കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles