26.9 C
Kollam
Monday, July 26, 2021
spot_img

അഡീ; ഡെപ്യൂട്ടി കമ്മീഷണർ ജോസി ചെറിയാന് അതിഉത്കൃഷ്ട സേവാ പതക്

കൊല്ലം അഡീ;ഡെപ്യൂട്ടി കമ്മീഷണർ ജോസി ചെറിയാൻ 

കൊല്ലം: മികച്ച സേവനത്തിനുളള കേന്ദ്ര ആഭ്യന്തര വകുപ്പിെൻറ 2021 ലെ അതി ഉത്കൃഷ്ട സേവാ പതക് പുരസ്കാരം കൊല്ലം സിറ്റി അഡീഷനൽ ഡെപ്യൂട്ടി കമീഷണർ ജോസി ചെറിയാന് ലഭിച്ചു. 25 വർഷത്തിലധികം കേന്ദ്ര സംസ്ഥാന സേനകളിൽ കറപുരളാത്ത സേവനത്തിൽ ഏർപ്പെട്ടവരുടെ സമഗ്രസംഭാവനയും പ്രവർത്തന മികവും കണക്കിലെടുത്താണ് അതി – ഉത്കൃഷ്ട സേവ പുരസ്കാരം നൽകുന്നത്. രണ്ട് വർഷം തുടർച്ചയായി കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം ഉൾപ്പെടെ മൂന്ന് ബാഡ്ജ് ഓഫ് ഹോണർ ബഹുമതിയും ലഭിച്ചിട്ടുണ്ട്. മെറിറ്റോറിയസ് സർവിസ് പുരസ്കാരവും മൂന്ന് തവണയും വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന മുഖ്യമന്ത്രിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കൊല്ലം സിറ്റി പൊലീസിൽ അഡീ. ഡെപ്യൂട്ടി കമീഷണറായി സേവനത്തിലേർപ്പെട്ടിരിക്കുന്ന കാലയളവിലാണ് മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് കോളിളിക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കഞ്ഞങ്ങാട് രാജധാനി ജൂവലറി കവർച്ചക്കേസ്, കതിരൂർ മനോജ് വധകേസ്, ഷഹീദ്ബാവ കൊലക്കേസ്, ടി.പി വധക്കേസ്, കുപ്രസിദ്ധ അധോലോക കുറ്റവാളി രവിപൂജാരി പ്രതിയായ കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്, ബ്യൂട്ടിഷ്യൻ അധ്യാപിക സുചിത്രപിള്ള വധക്കേസ് തുടങ്ങി നിരവധി കേസുകളിൽ അന്വേഷണ മികവ് തെളിയിച്ചിട്ടുണ്ട്.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles