24.9 C
Kollam
Wednesday, July 28, 2021
spot_img

അട്ടപ്പാടിയിലെ സൂര്യകാന്തി കാഴ്ച്ച

വരുൺ മോഹൻ 

അഗളി : “സൂര്യകാന്തി സൂര്യകാന്തി സ്വപ്‌നം  കാണാറുണ്ടോ ”   പ്രശസ്തമായ ഗാനം പോലെയാണ് വിരിഞ്ഞു നിൽക്കുന്ന  സൂര്യകാന്തി പൂക്കൾ എപ്പോഴും സ്വപനം   കാണുകയാണെന്നേ നമുക്ക് തോന്നു   അട്ടപ്പാടി  കുന്നന്‍ചാളയില്‍ സൂര്യകാന്തി പൂത്തുലഞ്ഞു സുന്ദരിയായി  നിൽക്കുകയാണ് . പ്ലാമരം നരസിക്കമുക്ക് റോഡരികില്‍ പഴനിസ്വാമികൗണ്ടറുടെ പാടത്താണ് അരയേക്കറില്‍ സൂര്യകാന്തി പൂത്തു വിടരുന്നത് 
അട്ടപ്പാടിയിലെ സൂര്യകാന്തി പാടംകാണാന്‍   കോവിഡ്  കാലത്തും  ആൾക്കാർ  എത്തുന്നുണ്ട്  അരയേക്കറില്‍ രണ്ടരക്കിലോഗ്രാം വിത്തുപയോഗിച്ചാണ്   പഴനി സ്വാമി  കൃഷിചെയ്തിരിക്കുന്നത്. ഇതില്‍നിന്നും 150 കിലോഗ്രാം എണ്ണക്കുരുവാണു   ലഭിക്കുന്നതെന്ന്‌  പറയുന്നു  60 ലിറ്റര്‍ എണ്ണ ലഭിക്കുമെന്നും . സൂര്യകാന്തിക്കുരു ആട്ടി എണ്ണയെടുക്കുന്നതിനുള്ള സൗകര്യമില്ലാത്തതാണ് ഏക പ്രതിസന്ധി. കോയമ്പത്തൂരിലാണ് ഇതിനുള്ള മില്ലുള്ളത്  20 വര്‍ഷം മുന്‍പ് പഴനിസ്വാമി കൗണ്ടര്‍ സുര്യകാന്തിക്കൃഷി ചെയ്തിരുന്നു. മറ്റുള്ള കൃഷിക്കാരും സൂര്യകാന്തി വ്യാപകമായി കൃഷിചെയ്തിരുന്നുആ സമയത്ത് എണ്ണ ആട്ടുന്നതിനുള്ള മില്‍ ഗൂളിക്കടവില്‍ ഉണ്ടായിരുന്നു. കര്‍ഷകരെല്ലാം സൂര്യകാന്തിക്കൃഷി ഉപേക്ഷിച്ചതോടെ എണ്ണ ആട്ടാനുള്ള സംവിധാനവും  നിലച്ചു 
സൂര്യകാന്തിക്കൃഷി ഏറെ ലാഭകരമാണെന്നും അതുകൊണ്ടുതന്നെ കൂടുതല്‍സ്ഥലത്ത് സൂര്യകാന്തിക്കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകന്‍. കൃഷിഭവന്‍ ഇതിനുള്ള സൗകര്യങ്ങള്‍ചെയ്ത് കൊടുത്താല്‍ അട്ടപ്പാടിയിലെ തരിശുനിലങ്ങള്‍ സൂര്യകാന്തിവിടരുന്ന പാടങ്ങളാവുമെന്നാണ് സൂര്യകാന്തികര്‍ഷകനായ പഴനിസ്വാമി പറയുന്നത് 

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles