ചവറ: അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ ശാസ്ത്രമേളകൾ പുനരാരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊറ്റൻകുളങ്ങര സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ടിങ്കറിങ് ലാബ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 31നകം സംസ്ഥാനത്ത് 42 ടിങ്കറിങ് ലാബ് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സുജിത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനായി. പ്രിൻസിപ്പൽ ഹ്യൂബർട്ട് ആന്റണി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ, ജില്ലാ പഞ്ചായത്ത്അംഗം സി പി സുധീഷ് കുമാർ, ചവറ പഞ്ചായത്ത് പ്രസിഡന്റ് എസ് തുളസീധരൻപിള്ള, ജനപ്രതിനിധികളായ സി രതീഷ്, ഐ ജയലക്ഷ്മി, ജില്ലാ ഡിപിസി ബി രാധാകൃഷ്ണൻ ഉണ്ണിത്താൻ, കൊല്ലം ഡിപിഒ ജി കെ ഹരികുമാർ, ബിപിസി സ്വപ്ന എസ് കുഴിതടത്തിൽ, വിഎച്ച്എസ്സി ഇൻചാർജ് എ ധനേഷ്, കെ എൽ സജീവ് കുമാർ, ആർ ബി ശൈലേഷ് കുമാർ, വിനോദ്, കെ നടരാജൻ, എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനൊപ്പം പരീക്ഷണങ്ങളിലൂടെ ശാസ്ത്രീയ ആശയങ്ങൾ വികസിപ്പിച്ച് കുട്ടി ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ടിങ്കറിങ് ലാബിന്റെ ലക്ഷ്യം.