കോഴിക്കോട്: കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോമിന്റെ ഭൗതിക സാഹചര്യവും സാമൂഹ്യാന്തരീക്ഷവും മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചില്‍ഡ്രന്‍സ്ഹോം സന്ദര്‍ശിച്ച് യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കെട്ടിടത്തിന്റെ പെയിന്റിങിനും അടിയന്തര അറ്റകുറ്റപണികള്‍ക്കും 22 ലക്ഷം രൂപ അനുവദിച്ചതായും കുട്ടികള്‍ക്കായുള്ള കളിസ്ഥലം കൂടുതല്‍ വിപുലപ്പെടുത്താന്‍ നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ താമസിക്കുന്നവരുടെ മാനസിക ഉല്ലാസം വര്‍ധിപ്പിക്കാന്‍ പൂന്തോട്ടം, കൃഷിസ്ഥലം എന്നിവ വിപുലപ്പെടുത്താനും പദ്ധതി തയ്യാറാക്കുന്നതായി മന്ത്രി വ്യക്തമാക്കി. തോട്ടത്തില്‍ രവീന്ദ്രന് എം എല്‍ എ, കലക്ടര്‍ ഡോ എന്‍ തേജ് ലോഹിത് റെഡ്ഡി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി, ബോയ്സ് ഹോം സൂപ്രണ്ട് അഹമ്മദ് റഷീദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു