27.9 C
Kollam
Saturday, October 16, 2021

അഞ്ചൽ – പുനലൂർ റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

പുനലൂർ :മലയോര ഹൈവേയിൽ അഞ്ചൽ – പുനലൂർ റോഡിൽ നിയന്ത്രണം വിട്ട കാർ റമ്പുട്ടാൻ മരച്ചില്ലയിലേക്കു കയറി നിയന്ത്രണം വിട്ട് റോഡിന്റെ വശത്തേക്കു മറിഞ്ഞു. കാറിലുള്ളവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. പുനലൂർ റോഡിൽ നിന്ന് അഞ്ചൽ ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് കരവാളൂർ കനാൽ ജംക്ഷനു സമീപം അസംബ്ലീസ് ഓഫ് ഗോഡ് പ്രയർ സെന്റർ കോംപൗണ്ടിലേക്കു മറിഞ്ഞത്.

കുരുവിക്കോണം അരീക്കൽ സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. പിങ്ക് പൊലീസിലെ ഡബ്ല്യുസിപിഒമാരായ ഡെയ്സി, റെജീന, പ്രീത തുടങ്ങിയവർ സംഭവസ്ഥലത്തെത്തി പ്രാഥമിക രക്ഷാപ്രവർത്തനത്തിനു മുൻകൈ എടുത്തു. തുടർന്നു റിക്കവറി വാൻ ഉപയോഗിച്ചു വാഹനം നീക്കം ചെയ്തു. മലയോര ഹൈവേ കമ്മിഷൻ ചെയ്ത ശേഷം ഈ പാതയിൽ അപകടങ്ങൾ പതിവാണ്, റോഡിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലാത്തതിനാലാണ് അപകടങ്ങൾ വർധിക്കുന്നതെന്നാണ് ആരോപണം. മൂന്നു മാസത്തിനിടെ ഇവിടെ ഇത് മൂന്നാമത്തെ വാഹനാപകടമാണ്.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles