30.9 C
Kollam
Tuesday, August 3, 2021
spot_img

അഞ്ചാലുംമൂടിന്  നൊമ്പരമായി കണ്ണീരിൽ കുതിര്‍ന്ന യാത്രാമൊഴി

സന്തോഷിന്റേയും  റംലയുടെയും ശ്യാംകുമാറിന്റെയും മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചപ്പോൾ

അഞ്ചാലുംമൂട്: പ്രാക്കുളം എന്‍.എസ്.എസ്.ഹയര്‍സെക്കന്ററി സ്‌കൂളിനു കിഴക്കുവശം ഷോക്കേറ്റ് മരിച്ചവർക്ക് നാടിൻറ യാത്രാമൊഴി. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് നാടിനെ നടുക്കിയ വൈദ്യുതി അപകടത്തില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞത്. പ്രാക്കുളം സന്തോഷ് ഭവനില്‍ സന്തോഷ് (48) ഭാര്യ റംല (45), സമീപവാസിയായ ശ്യാം ഭവനില്‍ ശ്യാംകുമാര്‍ (45) എന്നിവരാണ് മരിച്ചത്. മൂവരുടെയും മൃതദേഹങ്ങള്‍ ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം പ്രാക്കുളത്തെത്തിച്ച് സംസ്‌കരിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചുനടന്ന പൊതുദര്‍ശനത്തിന് നിരവധി പേരെത്തിയിരുന്നു. റംലക്കും സന്തോഷിനും മക്കള്‍ അന്ത്യചുംബനം നല്‍കിയത് ഹൃദയഭേദകമായ കാഴ്ചയായി. ഒറ്റനിമിഷം കൊണ്ട് മൂന്ന് പെണ്‍കുട്ടികളാണ് അനാഥരായി മാറിയത്. ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ പകച്ചു നിന്ന കുട്ടികളെ സഹായിക്കാന്‍ പഞ്ചായത്ത് അധികൃതരും നാട്ടുകാരും മുന്നോട്ട് വന്നു. ശ്യാംകുമാറിെൻറ മൃതദേഹത്തിനരുകില്‍ പൊട്ടിക്കരയുന്ന ഭാര്യ പ്രസീതയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ശ്യാംകുമാറിെൻറ മൃതദേഹമാണ് ആദ്യം സംസ്‌കരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെ വീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. സന്തോഷിന്റേയും റംലയുടെയും മൃതദേഹം സന്തോഷിന്റെ കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വന്മള ചാപ്രാവിള ശ്മശാനത്തില്‍ ഉച്ചയ്ക്ക് രണ്ടോടെ സംസ്കരിച്ചു. അപകടത്തെക്കുറിച്ച് പരിശോധിക്കുന്നതിെൻറ ഭാഗമായി കെ.എസ്.ഇ.ബിയില്‍ നിന്നുള്ള ഉന്നതോദ്യോഗസ്ഥര്‍ എക്.സി.എന്‍ജിനീയര്‍, പെരിനാട് ഇലക്ട്രിക്കല്‍ സെഷനിലെ എ.എസ്.പി, ഇലക്ട്രിക്കല്‍ഇന്‍സ്‌പെക്ടറേറ്റ് അധികൃതര്‍ എന്നിവര്‍ വീട്ടിലെത്തി പരിശോധന നടത്തി. അഞ്ചാലുംമൂട് പൊലീസ്  സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. എ.സി.പി ടി.ബി വിജയന്‍ സംഭവദിവസം രാത്രി സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തിങ്കളാഴ്ച രാത്രി 8.30ന് കുളി കഴിഞ്ഞെത്തിയ റംല വസ്ത്രം മുറ്റത്തെ അയയില്‍ വിരിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കണ്ടുനിന്ന ഭര്‍ത്താവ് സന്തോഷ് ഓടി എത്തിയപ്പോള്‍ സന്തോഷിനും വൈദ്യുതാഘാതമേറ്റു. സംഭവം കണ്ട മൂന്നു പെണ്‍മക്കളും ബഹളം വച്ചതിനെ തുടര്‍ന്ന് സമീപവാസിയായ ശ്യാംകുമാര്‍ ഓടിയെത്തി രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി യെങ്കിലും കുട്ടികളുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും അതിനുള്ള യാതൊരുസംവിധാനങ്ങളും മൂന്ന് പെണ്‍കുട്ടികള്‍ക്കും ശ്യാംകുമാറിെൻറ രണ്ട് ആണ്‍മക്കള്‍ക്കും ലഭിച്ചിരുന്നില്ല. അഞ്ച് കുട്ടികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുവാന്‍ ബുധനാഴ്ച അടിന്തരമായ പഞ്ചായത്ത് കമ്മിറ്റി ചേരുവാന്‍ തീരുമാനിച്ചതായി തൃക്കരുവ പഞ്ചായത്ത് പ്രസിഡൻറ് സരസ്വതി രാമചന്ദ്രന്‍ പറഞ്ഞു. അഞ്ച് കുട്ടികളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇതിനായി പഞ്ചായത്തില്‍ നിന്നും സര്‍ക്കാരിനെ അറിയിക്കുമെന്നും പഞ്ചായത്തിെൻറ ഭാഗത്ത് നിന്നുള്ള എല്ലാ സഹായങ്ങളും കുട്ടികള്‍ക്ക് ലഭിക്കുമെന്നും അവർ പറഞ്ഞു. എം.മുകേഷ് എം.എല്‍.എ, ജില്ല പഞ്ചായത്തംഗം ബി.ജയന്തി, ഡി.സി.സി.പ്രസിഡൻറ് ബിന്ദുകൃഷ്ണ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles