27.9 C
Kollam
Saturday, October 16, 2021

അഞ്ചലിൽ അന്തർദ്ദേശീയ സ്​റ്റേഡിയം: ജില്ല പഞ്ചായത്തിെൻറ സ്വപ്നപദ്ധതി തൂണുകളിൽ ഒതുങ്ങി

അഞ്ചൽ: ഏറെ കൊട്ടിഘോഷിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടെങ്കിലും വർഷങ്ങൾ പലത് കഴിഞ്ഞിട്ടും സഫലമാകാതെ ജില്ല പഞ്ചായത്തിൻറ സ്വപ്നപദ്ധതി. വെള്ളത്തിലായത് ഒരു കോടിയോളം രൂപ. അഞ്ചൽ ഈസ്​റ്റ്​ ഗവ.സ്കൂൾ ഗ്രൗണ്ടിൽ അന്തർദേശീയ നിലവാരത്തിലുള്ള സ്​റ്റേഡിയത്തി​െൻറ നിർമാണമാണ് ഉപേക്ഷിക്കപ്പെട്ടത്. 2014 – 15 വർഷത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിലെ സ്കൂൾ ഗ്രൗണ്ട് വിപുലപ്പെടുത്തി ഗാലറി, ഓപ്പൺ എയർ ഓഡിറ്റോറിയം വാഹന പാർക്കിങ് സൗകര്യം, വ്യാപാര സമുച്ചയം എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ജില്ല പഞ്ചായത്തിെൻറ ജനറൽ പ്രോജക്ടായാണ് നടപ്പാക്കിയത്. എന്നാൽ ഗാലറി നിർമ്മിക്കുന്നതിനായുള്ള ഏതാനും കോൺക്രീറ്റു തൂണുകൾ മാത്രമാണ് ഇതിനകം ഇവിടെ നിർമ്മിച്ചിട്ടുള്ളത്.2015-20 കാലയളവിൽ ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് പ്രോജക്ടുകൾ ഇല്ലായിരുന്നു.അതോടെ ഈ പദ്ധതി ഉപേക്ഷിച്ച നിലയിലാണ്.ഇതിനകം അഞ്ചൽ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി വേറേയും ലക്ഷങ്ങൾ ചെലവഴിച്ച് ചില നിർമ്മാണ പ്രവർത്തനങ്ങളും ഈ ഗ്രൗണ്ടിൽ നടത്തിയിരുന്നതാണ്

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles