29.9 C
Kollam
Tuesday, August 3, 2021
spot_img

അഞ്ചരക്കല്യാണത്തിൽ കലാഭവൻമണിക്ക് പിന്നിൽ നിൽക്കുന്ന “ജൂനിയർ ആർട്ടിസ്റ്റ് ” ജയസൂര്യയുടെ ഫോട്ടോ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോൾ കലാഭവൻ  മണിക്ക്  പിന്നിൽ ലൊക്കേഷനിൽ  ജൂനിയർ ആർട്ടിസ്റ്റായി വന്ന സൂര്യനിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്  

മിമിക്രി വേദിയില്‍ നിന്നും സിനിമയിലെത്തി താരമായി മാറിയവരേറെയാണ്. കോമഡി പരിപാടി ചെയ്യുന്നതിനിടയിലായിരുന്നു ജയസൂര്യയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സംവിധായകന്‍ വിനയന്റെ ഭാര്യയും മകനുമായിരുന്നു ജയസൂര്യയെ പുതിയ സിനിമയിലേക്കായി നിര്‍ദേശിച്ചത്. മിമിക്രി ചെയ്യുന്നതിനൊപ്പ മായി സംവിധായകരെ കാണുന്നതും ചാന്‍സ് ചോദിക്കുന്നതും  ജയസൂര്യയുടെ പതിവായിരുന്നു. ജയസൂര്യയുടെ പഴയൊരു ഫോട്ടോ പങ്കുവെച്ചെത്തിയിരിക്കുകയാണ് സുബി സുരേഷ്. അഞ്ചരക്കല്യാണം സിനിമയുടെ ചിത്രീകരണ വേളയിൽ കലാഭവൻ മണിക്ക് നിർദേശം കൊടുക്കുന്ന സംവിധായകൻ വി എം വിനു. നടുവിൽ പിൽക്കാലത്ത് പ്രശസ്തനായ മറ്റൊരാളെയും കാണാമെന്ന് പറഞ്ഞായിരുന്നു സുബി സുരേഷ് ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴിൽ കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് . ദിലീപിനൊപ്പം “ദോസ്ത് “എന്ന ചിത്രത്തിലും ജൂനിയർ ആർടിസ്റ്റായി ജയസൂര്യ അഭിനയിച്ചിരുന്നു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെ യായിരുന്നു താരം നായകനായി തുടക്കം കുറിച്ചത്. ആ സമയത്തു മണിച്ചേട്ടൻ കത്തിക്കയറി നിൽക്കുന്ന ടൈം ആണ്. അപ്പോൾ പുള്ളി പറയുന്ന എന്ത് ചെറിയ കോമഡി പറഞ്ഞാലും കൂടെയുള്ളവർ ആർത്തു ചിരിക്കും.  മിമിക്രി സ്റ്റേജിൽ നിന്ന് വന്ന ജയസൂര്യയ്ക് അതൊരു കോമഡി ആയി തോന്നാത്തത് കൊണ്ടാകാം ചിരിക്കാത്തതെന്നായിരുന്നു ഒരാൾ കമന്റിട്ടിരുന്നു . പിന്നീട് ജയസൂര്യ  നായകനും,  നായകന്റെ അപ്പനായി മണിച്ചേട്ടനും  അഭിനയിച്ചുവെന്നത് മറ്റൊരുകാര്യം എന്ന് സുബി സുരേഷ് പറയുന്നു  

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles