മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണ്. പുനീതിന്റെ അച്ഛൻ രാജ്കുമാറിന്റെ കണ്ണുകളും മരണ ശേഷം ദാനം ചെയ്തിരുന്നു.പുനീത് രാജ്കുമാറിന്റെ വിയോഗ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് ഓരോ സിനിമ ആരാധകരും.
ഹൃദയാഘാതത്തെ തുടർന്നാണ് 46-ാം വയസിലാണ് താരം വിടപറഞ്ഞത്. എന്നാൽ താരത്തിന്റെ കണ്ണുകൾ ഇനിയും കാഴ്ചകൾ കാണും. മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണ്. പുനീതിന്റെ അച്ഛൻ രാജ്കുമാറിന്റെ കണ്ണുകളും മരണ ശേഷം ദാനം ചെയ്തിരുന്നു. രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നെഞ്ചുവേദനയു ണ്ടായത്. തുടർന്ന് ബംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കി ലും ജീവൻ രക്ഷിക്കാനായില്ല. കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റെയും പര്‍വതമ്മയുടെയും മകനാണ് പുനീത് രാജ്കുമാര്. രണ്ടു പതിറ്റാണ്ടായി കന്നഡ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹം പവര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. മുപ്പതോളം കന്നഡ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ൽ അദ്ദേഹത്തിന്മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന പുരസ്കാരവും രണ്ടു തവണ സ്വന്തമാക്കി.