സീറോ ബാലൻസ് അക്കൗണ്ട് ആണെങ്കിലും കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. വിവിധ ഓൺലൈൻ പര്‍ച്ചേസുകൾക്ക് പണം നൽകാം.വിവിധ ബിൽ പേയ്മെന്റുകളും, ആശുപത്രി ആവശ്യങ്ങൾക്കായുള്ള പെയ്മെൻറുകളും, മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള പണം ഇടപാടുകളും ഒക്കെ നടത്താം. പറഞ്ഞു വരുന്നത് എസ്ബിഐയുടെ പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് കാര്‍ഡിനെക്കുറിച്ചാണ് . സിംപ്ലി സേവ് എന്ന കാര്‍ഡ് എല്ലാ പെട്രോൾ പമ്പുകളിലും മറ്റ് കടകളിലും ഉപയോഗിക്കാനുമാകും.
ഓരോ 10 റിവാര്‍ഡ് പോയിൻറുകൾക്കും 100 രൂപ ആനുകൂല്യം ലഭിക്കും . ഓരോ പണം ചെലവഴിക്കലിനും നാല് റിവാര്‍ഡ് പോയിൻറുകൾ വീതമാണ് ലഭിക്കുക.
കാര്‍ഡ് എടുത്ത് 60 ദിവസത്തിനുള്ളിൽ നടത്തുന്ന പെയ്മെൻറുകൾക്ക് 2000 ബോണസ് പോയിൻറുകൾ വരെ ലഭിക്കുക. മറ്റ് ക്രെഡിറ്റ് കാര്‍ഡുകളെ അപേക്ഷിച്ച് മെയിൻറനൻസ് ഫീസും കുറവാണ്.എല്ലാ നൂറ് രൂപക്ക് നടത്തുന്ന പണം ഇടപാടിനും ഒരു റിവാര്‍ഡ് പോയിൻറ് ലഭിക്കും.നേപ്പാളും ഭൂട്ടാനും ഒഴികെയുള്ള വിദേശ രാജ്യങ്ങളിലും കാര്‍ഡുകൾ ഉപയോഗിക്കാനാകും. ഒരു ദിവസം 12,000 രൂപ വരെ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിൻവലിക്കാൻ ആകും .കാര്‍ഡ് ഉപയോഗിച്ച് നേടിയ ആനുകൂല്യങ്ങൾ റിവാര്‍ഡ് പോയിൻറുകൾ രണ്ടു വര്‍ഷത്തിനുള്ളിൽ പ്രയോജനപ്പെടുത്തണം. ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, ബാങ്ക് സ്റ്റേറ്റ്മൻറ് ഇവയെല്ലാം നൽകി കാര്‍ഡിനായി അപേക്ഷിക്കാം.
ദിവസേന നടത്തുന്ന പര്‍ച്ചേസുകൾക്ക് റിവാര്‍ഡ് പോയിൻറുകൾ. ഈ പോയിൻറുകൾ പ്രയോജനപ്പെടുത്തി സാധനങ്ങൾ വാങ്ങാം
എല്ലാ നൂറ് രൂപക്ക് നടത്തുന്ന പണം ഇടപാടിനും ഒരു റിവാര്‍ഡ് പോയിൻറ് ലഭിക്കും.നേപ്പാളും ഭൂട്ടാനും ഒഴികെയുള്ള വിദേശ രാജ്യങ്ങളിലും കാര്‍ഡുകൾ ഉപയോഗിക്കാനാകും. ഒരു ദിവസം 12,000 രൂപ വരെ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിൻവലിക്കാൻ ആകും .കാര്‍ഡ് ഉപയോഗിച്ച് നേടിയ ആനുകൂല്യങ്ങൾ റിവാര്‍ഡ് പോയിൻറുകൾ രണ്ടു വര്‍ഷത്തിനുള്ളിൽ പ്രയോജനപ്പെടുത്തണം. ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, ബാങ്ക് സ്റ്റേറ്റ്മൻറ് ഇവയെല്ലാം നൽകി കാര്‍ഡിനായി അപേക്ഷിക്കാം.