29.9 C
Kollam
Tuesday, August 3, 2021
spot_img

അംഗൻവാടി ടീച്ചർ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചു

കൊല്ലം  : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അംഗൻവാടി ടീച്ചർ മരിച്ചു. കൊട്ടാരക്കര പൂവറ്റൂർ തച്ചൻമുക്ക് പാർവതിമന്ദിരത്തിൽ സുനീഷ് ബാബുവിന്റെ ഭാര്യ ഇന്ദുരേഖ(38) ആണ് മരിച്ചത്. മെയ് 16ന് രാവിലെയാണ് വീട്ടിൽവച്ച് അപകടമുണ്ടായത്. രാവിലെ പാചകത്തിനൊരുങ്ങവെ ഗ്യാസ് അടുപ്പ് കത്തിച്ചപ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. എഴുപത്തഞ്ച് ശതമാനം പൊള്ളലേറ്റ ഇന്ദുരേഖയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നതാണ്. ഇന്നലെ രാത്രി 11ന് മരിച്ചു. യു.കെ.ജി വിദ്യാർത്ഥിയായ മകൻ അഖിലേഷിനും പൊള്ളലേറ്റിരുന്നു. ഇത് ഗുരുതരമല്ല. കുളക്കട പഞ്ചായത്തിലെ അംഗൻവാടി ടീച്ചറായിരുന്നു. മൃതദേഹം  വീട്ടുവളപ്പിൽ സംസ്കരിച്ചു പുത്തൂർ പൊലീസ് കേസെടുത്തു.

Related Articles

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles